ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര-സീരിയല്‍ താരം സായി പ്രശാന്ത് ജീവനൊടുക്കി. ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.
ജീവനൊടുക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. നേരം, മുന്തിനം പാര്‍ത്തേനെ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയിരുന്ന സായി, മൂന്ന് മാസം മുന്‍പാണ് രണ്ടാമത് വിവാഹം കഴിച്ചത്.
















