ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. കുട്ടിയുടെ കഴുത്തില്‍ മുറിവേല്‍പ്പിയ്ക്കുകയും ചെയ്തു.
ലുധിയാനയിലെ ഒരു പച്ചക്കറി കച്ചവടക്കാരനാണ് അക്രമി. കൂടെ കളിയ്ക്കാനെന്ന ഭാവത്തില്‍ കുട്ടിയെ വിളിച്ചു കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു.
രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ അധികം വൈകാതെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് രക്ഷിയ്ക്കാനായി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: