ന്യൂദല്‍ഹി: ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത് കോടികളുടെ കുടിശിക വരുത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കും കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ എ. രഘുനാഥിനും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്.
അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജി.എസ്.രമേഷ്‌കുമാറാണ് വാറന്റ് പുറപ്പെടുവിച്ചത്. മല്യ ബ്രിട്ടനിലേക്ക് മുങ്ങിയതായിട്ടാണ് വിവരം.
















