മൊറാദാബാദ്: ജന്മദിനത്തില്‍ വരുണ്‍ ഗാന്ധി ഈ വര്‍ഷവും കര്‍ഷകര്‍ക്കൊപ്പമായിരുന്നു. ഒരു വര്‍ഷം മുമ്പ് കൈക്കൊണ്ട തീരുമാനമായിരുന്നു, കാര്‍ഷിക പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യചെയ്ത കര്‍ഷകര്‍ക്ക് തന്റെ എംപി ശമ്പളം വിതരണം ചെയ്യുമെന്ന്. ഒരു വര്‍ഷമായി അതു തുടരുന്ന വരുണ്‍ ഇന്നലെ മൊറാദാബാദില്‍ ആത്മഹത്യ ചെയ്ത ഒരു കര്‍ഷകന്റെ കുടുംബത്തിനൊപ്പമായിരുന്നു. ഇന്നലെ രാഹുലിന് 36 വയസ്സു തികഞ്ഞു.
നിസ്സാരമെന്നു തോന്നാമെങ്കിലും എന്റെ കര്‍മ്മം ആ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നുവെന്നും അതില്‍ ഞാന്‍ ആനന്ദിക്കുന്നുവെന്നും വരുണ്‍ പറഞ്ഞു. ഇന്നലെ പിറന്നാള്‍ ദിനത്തില്‍ കര്‍ഷക കുടുംബ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ മൊറാദാബാദില്‍ എംപി: സര്‍വേഷ് കുമാര്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കവേ വേദി തകര്‍ന്നു വീണെങ്കിലും വരുണിന് പരിക്കൊന്നും പറ്റിയില്ല.
















