രാമേശ്വരം: അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ ഭാരതീയരായ 28 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പുതുകോട്ട, പാമ്പന്‍, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് ഗോപിനാഥ് അറിയിച്ചു.
അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ കങ്കസന്തുറയിലെ നാവികസേന താവളത്തിലേക്ക് മാറ്റി.
തൊഴിലാളികളുടെ മൂന്ന് ബോട്ടുകള്‍ ശ്രീലങ്കന്‍ നേവി പിടിച്ചെടുത്തു. ഈ മാസം ഇത് നാലാം തവണയാണ് ഭാരതീയരായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് മൂന്നിന് എട്ട് പേരേയും ആറിന് 29 പേരേയും, 10ന് നാലു തൊഴിലാളികളും ആഴക്കടലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം മത്സ്യത്തൊഴിലാളികളുടെ ഈ പ്രശ്‌നത്തിന് ശ്ാശ്വത പരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നിരന്തരം കത്തയച്ചു.
അറസ്റ്റിലായവരെ വിട്ടയയ്‌ക്കുന്നതിനും ഇവരുടെ ബോട്ടുകള്‍ തിരിച്ച് എത്തിയ്‌ക്കുന്നതിനുമുള്ള മാര്‍ഗം സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
















