ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് വിതണംചെയ്ത ആധാര്‍ കാര്‍ഡുകളില്‍ വ്യാപകമായി തെറ്റുള്ളതായി ആരോപണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 20 കോടിയോളം ആധാര്‍കാര്‍ഡുകളിലാണ് ജനനതിയതി, മേല്‍വിലാസം, തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ തെറ്റുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ 98 കോടി ആധാര്‍ കാര്‍ഡുകളാണ് രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളത്.
ഒരുവ്യക്തിയുടെ ജീവിത കാലയളവിലേക്കായാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള സബ്‌സിഡികളും മറ്റു സേവനങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് ആധാര്‍കാര്‍ഡ് വഴി ലഭ്യമാക്കാന്‍ ലോക്‌സഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. അസ്ഥാന വിവരങ്ങളിലെ വ്യാപകമായ തെറ്റുകള്‍ കടന്നുകൂടിയത് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനു തിരിച്ചടിയാകും.
2013 സെപ്തംബറിലാണ് ആധാര്‍കാര്‍ഡിന്റ വിതരണം ആരംഭിക്കുന്നത്. അതേസമയം, ആധാര്‍ കാര്‍ഡില്‍ തിരുത്തുണ്ടെന്ന് അറിയിച്ച് പലരും .യുപിഎ ഭരണകാലത്തു തന്നെ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യയെ (യുഐഡിഐ) സമീപിച്ചിരുന്നു. എന്നാല്‍ മുമ്പത്തേതുതന്നെ വീണ്ടും പ്രിന്റ് ചെയ്ത് നല്‍കിയതല്ലാതെ വേറെ നടപടിയൊന്നുമായില്ല.
















