Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തുളുര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് പൂക്കൊട്ടയേന്തി പൂക്കാര്‍ സംഘം പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 03:01 pm IST
in Kasargod

കാഞ്ഞങ്ങാട്: കിഴക്കൂലോം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് തലയില്‍ പൂക്കൊട്ടയുമേന്തി പൂക്കാര്‍ സംഘം പുറപ്പെട്ടു.

മൂത്തേടത്ത് കുതിര് എന്നറിയപ്പെടുന്ന വെള്ളിക്കോത്ത് അടോട്ട് പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഇളയിടത്ത് കുതിര് എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നുമാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടി ആചാരപെരുമയോടെ പൂക്കാര്‍ സംഘം പുറപ്പെട്ടത്. സംഘം ഇന്ന് ഉച്ചയോടെ കാട്ടുര്‍ തറവാട്ടിലും തുടര്‍ന്ന് തുളുര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലുമെത്തും. പച്ചയോല മെടഞ്ഞ് പ്രത്യേകം തയ്യാറാക്കിയ പൂക്കൊട്ട തലയിലേന്തി 45 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് പൂക്കാര്‍ സംഘം തുളുര്‍വനത്തെത്തുന്നത്.

അടോട്ട് പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും തുളുര്‍വനത്ത് ഭഗവതിയെയും ക്ഷേത്ര പാലകനെയും, മുന്നായരീശ്വരന്‍ കുടികൊള്ളുന്ന കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തുനിന്നും മൂന്നായരീശ്വരനെയും പൂക്കൊട്ടകളില്‍ കുടിയിരുത്തി മഞ്ഞടുക്കത്തേക്ക് എഴുന്നള്ളിക്കുന്നു എന്നാണ് സങ്കല്‍പം. പൂക്കൊട്ടകളിലുള്ള പൂവുകള്‍ തുളുര്‍വനത്ത് ഭഗവതിയും, ക്ഷേത്ര പാലകനും, മുന്നായരീശ്വരനുമായി സങ്കല്‍പ്പിച്ചാണ് പൂക്കാര്‍ വരുന്നത്.

പരമ്പരാഗത വഴിയില്‍ കൂടിയുള്ള സംഘത്തിന്റെ യാത്രയില്‍ ചില കാവുകളിലും ക്ഷേത്രങ്ങളിലും മാത്രമെ പൂക്കാര്‍ക്ക് തങ്ങാനും ക്ഷീണം തീര്‍ക്കാനും പാടുള്ളു. യാത്രാവഴിയില്‍ തീയ സമുദായങ്ങളില്‍പെട്ട ചില വീടുകളിലാണ് സ്ഥിരമായി ഇവര്‍ക്ക് സദ്യ നല്‍കി വരുന്നത്. അതാതു ദേശക്കാര്‍ ഭക്തിയും ശുദ്ധിയോടും കൂടി ഇവരെ വരവേറ്റ് ഭക്ഷണം നല്‍കി പിന്നീട് യാത്രയാക്കും. എല്ലാ വര്‍ഷവും മഹാശിവരാത്രി നാളില്‍ രാത്രി 12 മണിക്ക് ശേഷം ക്ഷേത്രത്തിലെ തെക്കേന്‍ വാതില്‍ എന്നറിയപ്പെടുന്ന സത്യപടി തുറക്കുന്നതോടെയാണ് കളിയാട്ടത്തിന് തുടക്കമാവുന്നത്.

മൂന്നാം കളിയാട്ടനാളില്‍ കുതിരുകളില്‍ നിന്നും പുറപ്പെടുന്ന പൂക്കാര്‍ നാലാം കളിയാട്ട നാളില്‍ തുളുര്‍വനത്ത് ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പേ പാണത്തൂര്‍ കാട്ടുര്‍ തറവാട്ടിലെത്തുന്ന പൂക്കാര്‍ സംഘത്തെ തറവാട്ടമ്മ വിളക്കും താലവുമേന്തി എതിരേല്‍ക്കും. തുടര്‍ന്ന് അവിടുന്ന് പുറപ്പെടുന്ന പൂക്കാര്‍ സംഘം സന്ധ്യയോടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക.

ആറാം കളിയാട്ട ദിനത്തില്‍ കുതിരുകളുടെ നേതൃത്വത്തില്‍ ഇവര്‍ കൊണ്ടുവന്ന പൂവുകളുമായി കലശ നിവേദ്യം നടത്തും. കളിയാട്ടം കഴിയുന്നതുവരെ ക്ഷേത്രകാവില്‍ തങ്ങുന്ന സംഘം തുടര്‍ന്ന് 16ന് തിരിച്ച് ദേവസ്ഥാനങ്ങളിലേക്ക് യാത്രയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.