ന്യൂദല്‍ഹി: വ്യാജമരുന്നുകളുടെ വിതരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ 300 മരുന്നുകളുടെ വില്‍പ്പന നിരോധിച്ചു. വിവിധ ഔഷധങ്ങള്‍ ചേര്‍ന്നുള്ള മരുന്നുകള്‍ക്കാണ് നിരോധനം. ഇതില്‍ ചുമ തടയാനുള്ള രണ്ട് പ്രമുഖ മരുന്നുകളുമുണ്ട്. 2014-ല്‍ വിറ്റഴിച്ച മരുന്നുകളില്‍ പകുതിയും ആരോഗ്യത്തിന് ദോഷകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നിരോധനം.
2014-ല്‍ ആറായിരത്തോളം മരുന്നുകളുടെ കാര്യത്തില്‍ പരാതികള്‍ കിട്ടുകയും അവയുടെ പരിശോധന നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പരിശോധന നടത്തിയ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















