ബീഹാറിന്റെ വികസനത്തില്‍ കോണ്‍ഗ്രസ് കാണിച്ച അവഗണനയെ മോദി വിമര്‍ശിച്ചു. ദിഘയില്‍ നിന്ന് സോനേപൂരിലേക്കുള്ള ഈ പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് അടല്‍ജി പ്രധാനമന്ത്രിയും നിതീഷ് കുമാര്‍ റെയില്‍ മന്ത്രിയുമായിരുന്ന എന്‍ഡിഎ സര്‍ക്കാരാണ്. പക്ഷേ, തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതി അവഗണിച്ചു. ആറേഴു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകേണ്ടത് 10 വര്‍ഷമെടുത്തു. 600 കോടിയില്‍ തീരേണ്ട പദ്ധതിക്ക് ചെലവ് 3000 കോടിയായി.
ഈ പണം ജനങ്ങളുടേതാണ്. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ടതാണ്, മോദി പറഞ്ഞു.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, മുഖ്യമന്ത്രി നിതീഷിനെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രശംസിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കുന്നുവെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും 18,000 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിയിട്ടില്ല. 70 വര്‍ഷത്തില്‍ നടക്കാത്തത് 1000 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് എന്റെ പദ്ധതി. ഇതിനകം 6,000 ഗ്രാമങ്ങൡ വൈദ്യുതി എത്തിച്ചെന്ന് മോദി പറഞ്ഞു.
















