ന്യൂദല്‍ഹി: ഗുജറാത്തിലെ കക്രപാര്‍ ആണവ നിലയത്തിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നൂക്ലിയര്‍ റിയാക്ടറില്‍ ജല ചോര്‍ച്ചയെത്തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. ജോലിക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും റേഡിയേഷന്‍ ഏറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
















