രണ്ട് വര്‍ഷം മുന്‍പ് കൈലാസ താഴ്‌വരയിലും പ്രദേശത്തും മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ചു. അവിശ്വാസികള്‍ക്ക് കൈലാസവും ആല്‍പ്‌സ് പര്‍വ്വതവും ഒരുപോലെയാണ്. എന്നാല്‍ വിശ്വാസികള്‍ക്ക് അങ്ങനെയല്ല. കൈലാസത്തില്‍ എല്ലാവര്‍ക്കും എപ്പോഴും പ്രവേശിക്കാന്‍ പാടില്ലാത്തതാണ്. ആധുനികതയുടെ വിശ്വാസമില്ലായ്‌മയില്‍ ഇന്ത്യയില്‍ നിന്നുമുള്ള ടൂറിസ്റ്റുകള്‍ ഉല്ലാസത്തിനായിപ്പോലും കൈലാസം തെരഞ്ഞെടുത്തത് പുതിയ കാലഘട്ടത്തിന്റെ അഹങ്കാരത്തിന്റെയും ദൈവനിഷേധത്തിന്റെയും നെറികേടുകൊണ്ടാണെന്ന പരമമായ സത്യം ആരും മനസ്സിലാക്കിയിട്ടില്ല. ഇപ്പോള്‍ ചിലര്‍ ശുദ്ധിയെന്നത് അശുദ്ധിയും അശുദ്ധിയെന്നത് ശുദ്ധിയായും മാറ്റാന്‍ ശ്രമിക്കുകയാണല്ലോ. പന്ത്രണ്ടിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ധിക്കാരപരമായി ശബരിമലയില്‍ പ്രവേശിച്ചാല്‍ അനുഭവിക്കേണ്ടത് അവര്‍ തന്നെയാണ്. വിശ്വാസികള്‍ ആചാര ലംഘനം നടത്തില്ല. എന്നാല്‍ അവിശ്വാസികള്‍ എന്തും ചെയ്യും. പുതിയ തലമുറക്ക് കുറെ സമ്പത്തും വിദ്യാഭ്യാസവും മാത്രം നല്‍കിയാല്‍ പോര. സംസ്‌കൃതിയും ആചാരങ്ങളും വിശ്വാസങ്ങളും അവരറിയണം. വിശ്വാസത്തെ അന്ധവിശ്വാസമാക്കുമ്പോള്‍, അത് അവഗണിക്കപ്പെടുമ്പോള്‍ അതില്‍ നന്മയുടെ സത്ത നഷ്ടപ്പെടുന്നു. പുതുതലമുറക്ക് അറിവ് പകര്‍ന്ന് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ വിദേശ സംസ്‌കാരത്തിന്റെ കാമ, ക്രോധ, അഹങ്കാര വാസനാബലത്തില്‍ പെട്ടുപോകും. പുതുതലമുറ വിശ്വാസത്തെ ഹനിച്ച് പാശ്ചാത്യ ജീവിതശൈലി അവലംബിക്കുമ്പോള്‍ നഷ്ടമാകുന്നത് ഇവിടുത്തെ കുടുംബ ഭദ്രതയും സനാതന സംസകാരവുമാണ്. ഹൈന്ദവ സംസ്‌കൃതി മാനവകുലത്തെ സംരക്ഷിക്കുന്ന മഹത്തായ സംസ്‌കാരമാണ്. ആധുനികതയുടെ പേരിലുള്ള അമിതസ്വാതന്ത്ര്യവും അറിവില്ലായ്‌മയും അഹങ്കാരവുമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അധ:പതനവും
ശ്രീശാന്ത്
പൂവക്കാട്
കണ്ണൂര്‍
















