ബത്തേരി : നൂല്‍പ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മൂന്ന് ഡോക്ടര്‍മാരെയും മുഴുവന്‍ ജീവനക്കാരെയും ബുധനാഴ്‌ച്ച കയ്യേറ്റംചെയ്യാന്‍ ശ്രമിക്കുകയും വൈകീട്ട് അഞ്ച് മണിവരെ പൂട്ടിയിടുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആ ഭിമുഖ്യത്തില്‍ ജീവനക്കാര്‍ മാര്‍ച്ച് നാലിന് പണിമുടക്കും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകിയാല്‍ ഗവ. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയുള്‍പ്പെടുത്തി ജില്ലയില്‍ മുഴുവന്‍ സര്‍ക്കാര്‍ ആതുരാലയങ്ങളും അടച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട്‌പോകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി പത്രകുറിപ്പില്‍ വ്യക്തമാക്കി. പ്രസിഡണ്ട് പി.കെ.ശിവപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ആര്‍.എസ്.പ്രതാപചന്ദ്രന്‍, കെ.മണിലാല്‍, രാജ്കുമാര്‍, കെ.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















