Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വ്വതി നടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 01:04 am IST
inEntertainment

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍. ചാര്‍ലിയിലെ പ്രകടനമാണ് ദുല്‍ഖറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചാര്‍ലിയിലും എന്നു നിന്റെ മൊയ്തീനിലും മികച്ച പ്രകടനം കാഴ്ചവെച്ച പാര്‍വ്വതിയാണു മികച്ച നടി. ചാര്‍ലിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായി.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച കഥാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മനോജ് കാന സംവിധാനം ചെയ്ത അമീബയാണു മികച്ച രണ്ടാമത്തെ ചിത്രം. നിര്‍ണായകത്തിലെ അഭിനയത്തിനു പ്രേം പ്രകാശും ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു പി.വി. അഞ്ജലിയും മികച്ച സ്വഭാവ നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ലുക്കാ ചുപ്പി, സുസുസുധി വാത്മീകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ജയസൂര്യക്കു പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മോഹവലയത്തിലെ അഭിനയത്തിനു ജോയ് മാത്യുവിനു സെക്കന്‍ഡ് ക്ലാസ് യാത്രയിലേയും ലുക്കാ ചുപ്പിയിലേയും അഭിനയത്തിനു ജോജു ജോര്‍ജിനും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അമര്‍ അക്ബര്‍ ആന്റണിയിലെ ‘എന്നോ ഞാനെന്റെ…’ എന്ന ഗാനം ആലപിച്ച ശ്രേയ ജയദീപിനും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.

ബെന്നിലെ അഭിനയത്തിനു ഗൗരവ് ജി. മേനോന്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മാല്‍ഗുഡി ഡെയ്‌സിലൂടെ ജാനകി മേനോനും മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലി, എന്നു നിന്റെ മൊയ്തീനിലും നീനയിലും ക്യാമറ ചലിപ്പിച്ച ജോമോന്‍.ടി.ജോണാണു മികച്ച ഛായാഗ്രാഹകന്‍. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥ ഹരികുമാറിനെ അവാര്‍ഡിനര്‍ഹനാക്കി. ചാര്‍ലിയുടെ തിരക്കഥയ്‌ക്ക് ആര്‍. ഉണ്ണിയും മാര്‍ട്ടിന്‍ പ്രക്കാട്ടും അവാര്‍ഡ് കരസ്ഥമാക്കി. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നു നിന്റെ മൊയ്തീന്‍ നേടി. ശ്രീബാല.കെ. മേനോനാണു മികച്ച നവാഗത സംവിധായക.

എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു എന്ന ഗാനത്തിലൂടെ റഫീഖ് അഹമ്മദ് മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഇടവപ്പാതിയിലെ പശ്യതി ദിശി ദിശി എന്ന ഗാനത്തിനും എന്നു നിന്റെ മൊയ്തീനിലെ ശാരദാംബരം ചാരു ചന്ദ്രിക എന്ന ഗാനത്തിനും സംഗീതം നല്‍കിയ രമേശ് നാരായണനാണു മികച്ച സംഗീത സംവിധായകന്‍. പത്തേമാരിയിലേയും നീനയിലേയും പശ്ചാത്തല സംഗീതത്തിനു ബിജിബാലും അവാര്‍ഡ് നേടി. പി. ജയചന്ദ്രനാണു മികച്ച ഗായകന്‍. ജിലേബിയിലെ ഞാനൊരു മലയാളി, എന്നും എപ്പോഴും എന്ന ചിത്രത്തിലെ മലര്‍വാകക്കൊമ്പത്തെ, എന്നു നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളാണു ജയചന്ദ്രനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇടവപ്പാതിയിലെ പശ്യതി ദിശി ദിശി എന്ന ഗാനത്തിലൂടെ മധുശ്രീ നാരായണന്‍ മികച്ച ഗായികയായി. ചാര്‍ലിയും എന്ന് നിന്റെ മൊയ്തീനുമാണ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. ചാര്‍ലിക്ക് എട്ടും എന്ന് നിന്റെ മൊയ്തീന് ഏഴും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മറ്റു പുരസ്‌കാരങ്ങള്‍: മികച്ച ചിത്ര സംയോജകന്‍ മനോജ് (ഇവിടെ), കലാ സംവിധാകന്‍ ജയശ്രി ലക്ഷ്മി നാരയണന്‍ (ചാര്‍ലി), ലൈവ് സൗണ്ട് സന്ദിപ് കുറിശ്ശേരി, ജിജിമോന്‍ ജോസഫ് (ഒഴിവു ദിവസത്തെ കളി), ശബ്ദ മിശ്രണം എം.ആര്‍. രാജകൃഷ്ണന്‍ (ചാര്‍ലി), ശബ്ദ ഡിസൈന്‍ രംഗനാഥ് രവി (എന്നു നിന്റെ മൊയ്തീന്‍), പ്രൊസസിങ് ലാബ്/ കളറിസ്റ്റ് പ്രസാദ് ലാബ്, മുംബൈ, ജെ.ഡി ആന്‍ഡ് കിരണ്‍ (ചാര്‍ലി), മേക്കപ്പമാന്‍ രാജേഷ് നെന്മാറ (നിര്‍ണായകം), വസ്ത്രാലങ്കാരം നിസാര്‍ (ജോ ആന്‍ഡ് ദി ബോയ്), ഡബ്ബിങ് ആര്‍ടിസ്റ്റ് ശരത് (ഇടവപ്പാതി), എയ്ഞ്ജല്‍ ഷിജോയ് (ഹരം), നൃത്ത സംവിധായകന്‍ ശ്രീജിത്ത് (ജോ ആന്‍ഡ് ദി ബോയ്), കുട്ടികളുടെ ചിത്രം മലേറ്റം (സംവിധായകന്‍ തോമസ് ദേവസ്യ), മികച്ച സിനിമാ ഗ്രന്ഥം കെ.ജി. ജോര്‍ജിന്റെ ചലച്ചിത്ര യാത്രകള്‍ (കെ.ബി. വേണു), സിനിമാ ലേഖനം സില്‍വര്‍ സ്‌ക്രീനിലെ എതിര്‍ നോട്ടങ്ങള്‍ അജു കെ. നാരായണന്‍). ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ്, ജൂറി ചെയര്‍മാന്‍ മോഹന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.