Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിലമ്പൂര്‍ – വയനാട് – നഞ്ചന്‍ഗോഡ് റയില്‍പാത: ഡോ:ഇ.ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 08:55 pm IST
inWayanad

 

ബത്തേരി:നിലമ്പൂര്‍ – വയനാട് – നഞ്ചന്‍ഗോഡ് റയില്‍പാതയുടെ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇന്ത്യന്‍ റയില്‍വേ ഏകാംഗ കമ്മീഷനും ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവുമായ ഡോ:ഇ.ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിക്കും അദ്ദേഹം അയച്ചുനല്‍കി. നിലമ്പൂര്‍ – നഞ്ചന്‍ഗോഡ് റയില്‍പാത ബജറ്റിതര ഫണ്ടിംഗ് വിഭാഗത്തിലാണ് അനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. 6000 കോടി രൂപ ചെലവു വരുന്ന പദ്ധതി സതേണ്‍ റയില്‍വേ സോണില്‍നിന്നു മാറ്റി സൗത്ത് വെസ്റ്റേണ്‍ റയില്‍വേക്കാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാനസര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്റും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള ധാരണാപത്ര പ്രകാരം ഈ പദ്ധതിക്കുവേണ്ടി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കേണ്ടതുണ്ട്. ആദ്യസര്‍വ്വേ പ്രകാരം 236 കി.മി യാണ് പാതയുടെ ദൂരം എങ്കിലും ഇത് 166 കി.മി ആയി കുറക്കാമെന്ന് ഡോ:ഇ.ശ്രീധരന്‍ അറിയിച്ചു. പാത വൈദ്യുതീകരണമടക്കം മൊത്തം ചെലവ് 3500 കോടി രൂപയേ വരൂ. ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ പാത വൈദ്യുതീകരിക്കുന്നതിനാല്‍ നിലമ്പൂര്‍ – വയനാട് – നഞ്ചന്‍ഗോഡ് പാതയും വൈദ്യുതീകരിച്ചാണ് നിര്‍മ്മിക്കേണ്ടത്. പാതക്കു സ്വകാര്യമൂലധനവും കണ്ടെത്തേണ്ടതിനാല്‍ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേയെ അടിസ്ഥാനമാക്കി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനാല്‍ ആദ്യഘട്ടം ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേയാണ്. അതിന് 8 കോടി രൂപ ചെലവു വരും. ബജറ്റില്‍ പണമനുവദിക്കുകയോ സംസ്ഥാനസര്‍ക്കാര്‍ നല്‍കുകയോ ചെയ്താലേ റയില്‍വേ നേരിട്ട് ഈ സര്‍വ്വേ നടത്തൂ. എന്നാല്‍ ഡി.എം.ആര്‍.സി, റൈറ്റ്‌സ്, റയില്‍ വികാസ് നിഗം എന്നീ സ്ഥാപനങ്ങള്‍ ഈ സര്‍വ്വേ നടത്താന്‍ അധികാരപ്പെട്ടവരാണ്. പാതയുടെ 63 കി.മീ കര്‍ണ്ണാടകയിലും 12 കി.മി തമിഴ്‌നാട്ടിലും ബാക്കി കേരളത്തിലൂടെയുമാണ് കടന്നുപോകുന്നത്. അതിനാല്‍ കര്‍ണ്ണാടക സര്‍ക്കാരിനേയും സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ ഭാഗമാക്കണം. റയില്‍വേ ബജറ്റില്‍ തുക അനുവദിച്ചിട്ടില്ലാത്തതിനാല്‍ സര്‍വ്വേ തുടങ്ങിവെക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് നല്‍കണം. മേല്‍പ്പറഞ്ഞ 3 സ്ഥാപനങ്ങളെ ഏതിനെയെങ്കിലും സര്‍വ്വേ നടത്താന്‍ ചുമതലപ്പെടുത്താം.

സംസ്ഥാനസര്‍ക്കാറിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഡി.എം.ആര്‍.സി നിലമ്പൂര്‍ – വയനാട് – നഞ്ചന്‍ഗോഡ് പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ നടത്താന്‍ തയ്യാറാണ്. തിരുവനന്തപുരം – കാസര്‍ഗോഡ് അതിവേഗ റയില്‍വേയുടെ സര്‍വ്വേ നടത്തിയ മാതൃകയില്‍ ഈ സര്‍വ്വേയും നടത്തും. സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കുകയാണെങ്കില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ കാത്തുനില്‍ക്കാതെതന്നെ ഡി.എം.ആര്‍.സി സര്‍വ്വേ നടപടികള്‍ തുടങ്ങും. സൗത്ത് വെസ്റ്റേണ്‍ റയില്‍വേയുമായി സഹകരിച്ചുകൊണ്ട് 8 മുതല്‍ 9 മാസത്തിനകം ഡി.എം.ആര്‍.സിക്ക് സര്‍വ്വേ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവും. ഡോ:ഇ.ശ്രീധരന്റെ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സര്‍വ്വേ നടപടികള്‍ ഡി.എം.ആര്‍.സി യെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കി.

ഡോ:ഇ.ശ്രീധരന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് എം.പി യും എം.എല്‍.എ യും ഉറപ്പുനല്‍കി. മന്ത്രിയും ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, അഡ്വ:പി.വേണുഗോപാല്‍, പി.പി.അബ്ദുള്‍ഖാദര്‍, എം.എ.അസൈനാര്‍, പി.വൈ.മത്തായി, നാസര്‍ കാസിം എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.