പാലക്കാട്: അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഫോട്ടോ പ്രദര്‍ശനം കര്‍ണ്ണകയമ്മന്‍ ഹൈസ്കൂളില്‍ ഇന്ന് രാവിലെ 10ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് നിര്‍വ്വഹിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളായ ജന്‍ധന്‍ യോജന, സുകന്യ സമൃദ്ധി, ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, മുദ്രാ ബാങ്ക് തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള വിവരണങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡയറക്ട്റേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി, സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയും ഉണ്ടായിരിക്കും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര പരസ്യ ദൃശ്യപ്രചാരണ വിഭാഗമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടാം തീയതി വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം സൗജന്യമായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: