Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കുംഭമേള വൈറല്‍ താരമായ മധ്യപ്രദേശ് ഹിന്ദു പട്ടിക വർഗ്ഗ സമുദായംഗമായ പെണ്‍കുട്ടിക്ക് 16 വയസ്സേയുള്ളൂവെന്നും ഇവരുടെ വിവാഹം കഴിക്കാന്‍ മുന്‍കൈ എടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്‍, മന്ത്രി വി. ശവിന്‍കുട്ടി. രാജ്യസഭാ എംപി എ.എ. റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 12:17 am IST
inKerala

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരമായ മധ്യപ്രദേശ് ഹിന്ദു പട്ടിക വർഗ്ഗ സമുദായംഗമായ പെണ്‍കുട്ടിക്ക് 16 വയസ്സേയുള്ളൂവെന്നും ഇവരുടെ വിവാഹം കഴിക്കാന്‍ മുന്‍കൈ എടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്‍, മന്ത്രി വി. ശവിന്‍കുട്ടി. രാജ്യസഭാ എംപി എ.എ. റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി.

സ്വന്തം രാഷ്‌ട്രീയ നേട്ടത്തിനായാണ് സിപിഎം നേതാക്കള്‍ 16 കാരിയെ യുപി സ്വദേശി മുസ്ലീം മതസ്ഥനായ 25 കാരൻ മുഹമ്മദ് ഫർമാൻ ഖാനുമായി നിയമ വിരുദ്ധ ചതി വിവാഹം നടത്തിക്കൊടുത്തതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയല്‍ , ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് തിരുവനന്തപുരം പോക്സോ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരന്റെ ആവശ്യം.

തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു പരാതിക്കാരനില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കും. തിങ്കളാഴ്ചയാണ് മൊഴിയെടുക്കുന്നത്. മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ കേരളത്തിലേക്ക് തട്ടിക്കൊണ്ടു വന്ന ഇപ്പോള്‍ ഭര്‍ത്താവായിരിക്കുന്ന യു പി സ്വദേശി മുഹമ്മദ് ഫർമാൻ ഖാൻ, ഇവരുടെ വിവാഹം നടന്ന അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിലെ യോഗം പ്രസിഡന്‍റ് ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുയരുന്നു.

18 വയസിന് താഴെയുളള പെണ്‍കുട്ടിയും 21 വയസിന് മുകളില്‍ പ്രായമുളള പുരുഷനും തമ്മിലോ രണ്ടു ഹിന്ദുക്കള്‍ തമ്മിലല്ലാതെ ഒരു ഒരു ഹിന്ദു പെണ്‍കുട്ടിയും മുസ്ലീം / ക്രിസ്ത്യൻ / പാർസി / ജൂത യുവാവും തമ്മില്‍ ജമ്മു കാശ്മീർ ഒഴികെയുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിലും ഹിന്ദുമതാചാര പ്രകാരം വിവാഹം നടത്താൻ പാടില്ലായെന്ന 1955 ല്‍ നിലവില്‍ വന്ന ഹിന്ദു വിവാഹ നിയമം നല്ലവണ്ണം അറിയാവുന്ന പ്രതികള്‍ ഏപ്രില്‍ 9 ന് നടക്കാനിരുന്ന കേരള നിയമസഭാ ഇലക്ഷനില്‍ രാഷ്‌ട്രീയ നേട്ടത്തിന് നിയമം ലംഘിച്ച്‌ പ്രവർത്തിച്ചുവെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സാണെന്ന് രേഖപ്പെടുത്തി മുഹമ്മദ് ഫർമാൻ ഖാനുമായി ഹിന്ദുമതാചാര പ്രകാരം ക്ഷേത്ര സന്നിധിയില്‍ വച്ച്‌ വിവാഹിതരായതായി കാണിച്ച ക്ഷേത്ര പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് മാർച്ച്‌ 11 ന് നല്‍കി. പ്രതികളുടെ സ്വാധീനത്താല്‍ പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ആതിര എ.ജെ. യുടെ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പ്രകാരം ഹിന്ദു – മുസ്ലീം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം നടത്താൻ പാടില്ലെന്ന് അറിയാവുന്ന പൂവാർ പഞ്ചായത്ത് വിവാഹ രജിസ്ട്രാർ സ്വാധീനത്തിന് വഴങ്ങി വ്യാജ രേഖ അസല്‍ പോലെ ഉപയോഗിച്ച്‌ പഞ്ചായത്ത് വിവാഹ സർട്ടിഫിക്കറ്റ് കെ – സ്മാർട്ട് അപ്പ് വഴി രജിസ്റ്റർ ചെയ്ത് നല്‍കി.- ഹര്‍ജിക്കാരന്‍ പറയുന്നു.

തുടർന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴി വിളംബരംചെയ്തു.ഗോവിന്ദൻ മാസ്റ്റർ വധുവരന്മാർക്ക് ബൊക്കെ നല്‍കി ആദരിക്കുകയും ഇരുവരുടെയും വരണമാല്യം ചാർത്തിയ വിവാഹ ഫോട്ടോയില്‍ ചുവടില്‍ ” ദിസ് ഈസ് ദി റിയല്‍ കേരള സ്റ്റോറി , വിത്ത് ബെസ്റ്റ് കോംപ്ലിമെന്റ്സ് ഫ്രം സിപിഐ (എം) ” എന്ന് ആലേഖനം ചെയ്ത് നല്‍കി. “മതനിരപേക്ഷയുടെ അങ്ങേയറ്റം കേരളം ലോകത്തിന് മുന്നില്‍ പ്രധാന മാതൃകയാണ് ! ആ മാതൃക അതേ പോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റു കാരും ഞങ്ങളും ആഗ്രഹിക്കുന്നത് ” എന്ന് ഗോവിന്ദൻ മാസ്റ്റർ പ്ര്യഖ്യാപിച്ചു. “യഥാർത്ഥ കേരള സ്റ്റോറി എന്നത് ഈ കല്യാണമാണ്. നമുക്ക് കേരളത്തിലെ മുഴുവൻ ജനങ്ങള്‍ക്കും അഭിമാനിക്കാം ! ലോകത്തിന്റെ മുന്നില്‍ മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരുകേട്ട നാടാണ് കേരളമെന്ന് നമുക്കെല്ലാവർക്കും അഭിമാനിക്കാം. ഇത് കുട്ടികളുടെ ധൈര്യം! ഇത് പോലെ തന്നെ പതിനായിരക്കണക്കിന് ആള്‍ക്കാർക്ക് ഇത് പോലെ സമ്മർദ്ദത്തിനും ഭീഷണിയുമായി അവിടെ കഴിയുകയാണ്. കേരളം സ്വർഗ്‌ഗമാണെന്ന് തെളിയിക്കുകയാണ് “എന്ന് രണ്ടാം പ്രതി മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. ” ഇതാണ് കേരളം! ഏത് മതത്തില്‍ പെട്ടവർക്കും പരസ്പരം വിവാഹം കഴിക്കാനുള്ള അവകാശമാണ് മൗലിക അവകാശം ! പക്ഷേ ഇന്ത്യയില്‍ എല്ലായിടത്തും സാധ്യമാകുന്നില്ല! നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം! വിവാഹം സ്വർഗ്ഗത്തില്‍ വച്ചാണ് !ആ സ്വർഗ്ഗത്തിന്റെ പേരാണ് കേരളം” എന്ന് മൂന്നാം പ്രതി റഹീം പ്രസ്താവിച്ചു.

ക്രിമിനല്‍ ഗൂഢാലോചന നടന്ന കൃത്യ സ്ഥലമായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കന്റോണ്‍മെന്റ് പോലീസ് സർക്കിള്‍ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് കമ്മീഷണർക്കും പരാതി നല്‍കിയിട്ടും അവഗണിച്ചുവെന്നും അഡ്വ: നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച ഹർജിയില്‍ പറയുന്നു.

Tags: Kumbh mela viral girlmv govindancpimv sivankuttyPOCSO caseaa rahimLatest newsFarman Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.