Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

യുഎസ് ചാരന്മാര്‍ ഈയിടെ അടിക്കടി ഇന്ത്യന്‍ രഹസ്യസേനയുടെ പിടിയിലാകുന്നത് ആശങ്കയുണര്‍ത്തുന്നു. ഏറ്റവുമൊടുവില്‍ ജെഫ്രി സ്കോട്ട് എന്ന അമേരിക്കന്‍ പൗരനെ കശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 11:14 pm IST
inIndia

ന്യൂദല്‍ഹി:: യുഎസ് ചാരന്മാര്‍ ഈയിടെ അടിക്കടി ഇന്ത്യന്‍ രഹസ്യസേനയുടെ പിടിയിലാകുന്നത് ആശങ്കയുണര്‍ത്തുന്നു. ഏറ്റവുമൊടുവില്‍ ജെഫ്രി സ്കോട്ട് എന്ന അമേരിക്കന്‍ പൗരനെ കശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോണ്‍ കയ്യില്‍വെച്ചതിന്റെ പേരിലാണ്. ജിപിഎസ് ട്രാക്കിംഗ് ഉപകരണവും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇത് രണ്ടും വിഘടനവാദ പ്രവര്‍ത്തനം നടത്തുന്നവരും രാജ്യദ്രോഹപ്രവര്‍ത്തനും നടത്തുന്നവരും കൈവശം വെയ്‌ക്കുന്ന ഉപകരണങ്ങളാണ് സാറ്റലൈറ്റ് ഫോണും ജിപിഎസ് ട്രാക്കിംഗ് ഉപകരണവും. കേന്ദ്ര, സംസ്ഥാന ടെലികോം അധികൃതരുടെ മുന്‍കൂട്ടിയുള്ള സമ്മതപത്രം ഇല്ലാതെ ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.

അമേരിക്കയിലെ മൊണ്ടാന സ്വദേശിയാണ് ജെഫ്രി സ്കോട്ട്. ഇന്ത്യയില്‍ ജനിച്ച് പിന്നീട് അമേരിക്കന്‍ പൗ ഹല്‍ദര്‍ കൗശിക് എന്ന ആളെയും ഇതിനോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് തൊട്ടുമുന്‍പ് നടന്ന രണ്ട് സംഭവങ്ങള്‍ മറക്കാറായിട്ടില്ല. ഇന്ത്യയെ വെട്ടിമുറിക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനവും ഡ്രോണ്‍ പരിശീലനവും നല‍്കാന്‍ വന്ന അമേരിക്കന്‍ ചാരന്‍ മാത്യു വാന്‍ഡൈകിനെ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. മാത്യു വന്‍ഡൈക് എന്ന അമേരിക്കന്‍ ചാരന്‍ ഉള്‍പ്പെടെ ഏഴ് വിദേശ പൗരന്മാരെ എന്‍ഐഎ (ദേശീയ അന്വേഷണ ഏജൻസി) വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ദുരൂഹസാഹചര്യത്തില്‍ ഡ്രോൺ എത്തിച്ചുവെന്നതും ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെയും മണിപ്പൂരിലെയും വംശീയ കലാപം നടത്തുന്ന സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നതും ആണ് മാത്യൂ വാന്‍ഡൈകിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം. ഇവര്‍ കസ്റ്റഡിയിലാണ്. മ്യാൻമറുമായി 500 കിലോമീറ്ററിലധികം നീളമുള്ള അതിർത്തി പങ്കിടുന്ന മിസോറം, പ്രത്യേകിച്ച് ചിൻ സംസ്ഥാനത്തോട് ചേർന്ന്, വിദേശ പൗരന്മാർക്ക് നിയന്ത്രിത പ്രദേശമാണ്. എഫ്‌ഐആർ അനുസരിച്ച്, ഈ ഏഴ് പേര്‍ മ്യാൻമറിലേക്ക് അതിർത്തി കടക്കുന്നതിന് മുമ്പ് മിസോറാമിൽ വന്നിറങ്ങിയതായും അവിടെ ഇന്ത്യയോട് ശത്രുതയുള്ള വംശീയ വിഭാഗങ്ങളിലെ ചില അംഗങ്ങളെ കണ്ടുമുട്ടിയതായും ആരോപിക്കപ്പെടുന്നു. കൂടാതെ, പ്രതികൾ യൂറോപ്പിൽ നിന്ന് മിസോറാമിൽ ഡ്രോണുകൾ എത്തിച്ച് അതിർത്തി കടത്തിയെന്നും പറയപ്പെടുന്നു. മ്യാൻമറിൽ പ്രവേശിച്ച് തിരിച്ചെത്തുന്നതിനു മുമ്പ് അവർ ഇന്ത്യയിൽ പ്രവേശിച്ചത് എപ്പോഴാണെന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. അതിനര്‍ത്ഥം അവര്‍ എന്തൊക്കെയോ മറച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്നു എന്ന് തന്നെയാണ്.

കേണല്‍ ആര്‍വില്‍ ജാക്സണ്‍ എന്ന അമേരിക്കയുടെ ഏജന്‍റിനെ ബംഗ്ലാദേശിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് ആരോ വധിച്ചിരുന്നു. ഇയാള്‍ ബംഗ്ലാദേശില്‍ എത്തിയതിന് പിന്നില്‍ പ്രധാനമന്ത്രി മോദിയെ വധിക്കാനാണെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മോദി എസ് സിഒ യോഗത്തിനായി ചൈനയിലേക്ക് പുറപ്പെടുന്ന സമയത്ത് തന്നെയാണ് ആര്‍വില്‍ ജാക്സണ്‍ ഹോട്ടല്‍ മുറിയില്‍ വധിക്കപ്പെടുന്നത്. എന്നാല്‍ ഈ മുറിയോ കേണല്‍ ആര്‍വില്‍ ജാക്സന്റെ മൃതദേഹമോ പരിശോധന നടത്താന്‍ പോലും അമേരിക്ക ബംഗ്ലാദേശ് പൊലീസിനെ സമ്മതിച്ചില്ല എന്നത് ആര്‍വില്‍ ജാക്സന്റെ രഹസ്യപദ്ധതികളെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നു.

അതിനിടയിലാണ് ആശങ്കാകുലമായി കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വാട്സാപ് സന്ദേശം ശ്രദ്ധിക്കപ്പെട്ടത്. അടുത്ത ഒരു വര്‍ഷത്തിനകം മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന് പദ്ധതിയുണ്ടെന്നതായിരുന്നു ഈ സന്ദേശം. ഇന്ത്യയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും മോദി സർക്കാരിനെ അട്ടിമറിക്കാനും യുഎസ് സര്‍ക്കാരിലെ ഒരു വിഭാഗം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറയുന്നു..രാജ്യത്തിന്റെ ശത്രുക്കളും രാജ്യദ്രോഹികളും ചേർന്ന് നടത്തുന്ന “ഓപ്പറേഷൻ 37” എന്ന പദ്ധതി മോദി സർക്കാരിനെ അട്ടിമറിക്കാൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും പറയുന്നു. കുറഞ്ഞത് 37 ബിജെപി എംപിമാരെയെങ്കിലും സര്‍ക്കാരില്‍ നിന്നും ഭിന്നിപ്പിച്ച് ബിജെപിയെ വിഭജിക്കുക എന്നതാണ് രാജ്യവിരുദ്ധശക്തികളായ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ പദ്ധതി എന്നും പറയുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെല്ലാം ഈയിടെ ഭരണമാറ്റം ഉണ്ടാക്കിയത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളാണ്. അമേരിക്കയിലെ ചില സമ്പന്ന ബിസിനസ് കുടുംബങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, ആയുധക്കച്ചവട കമ്പനികളുടെ പ്രതിനിധികള്‍, അമേരിക്കന്‍ ചാരസംഘടനയുടെ പ്രതിനിധികള്‍ തുടങ്ങി ശക്തരായ ഒരു വലിയ സംഘം ഉള്‍പ്പെട്ട സമാന്തര അധികാര വ്യവസ്ഥയെയാണ് അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്.

ഇതോടെ അമേരിക്കന്‍ ചാരന്മാരുടെ അറസ്റ്റുകള്‍ കൂടുതല്‍ ഗൗരവത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, പ്രതിപക്ഷപാര്‍ട്ടികളാകട്ടെ പല രീതിയില്‍ അസ്വസ്ഥകരമായ കലാപങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമം നടത്തുന്നുണ്ട്. ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 100 കോടി ഡോളറാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ഒഴുക്കിയതെന്ന് പറയുന്നു. ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി കലാപങ്ങള്‍ക്ക് ഫണ്ടെത്തിയത് ഡീപ് സ്റ്റേറ്റ് ശക്തികളില്‍ നിന്നാണ്. അമേരിക്കയില്‍ ബില്‍ ക്ലിന്‍റണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രസംഗിക്കവേ മുന്‍ ബംഗ്ലാദേശ് ഭരണാധികാരി മുഹമ്മദ് യൂനസ് തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇന്ത്യയിലും ഇത്തരം നീക്കങ്ങളുണ്ടോ എന്ന് സംശയമാണ് വിദേശഫണ്ടുകള്‍ ഇന്ത്യയില്‍ എത്തുന്നത് കൂടുതല്‍ കൂലങ്കഷമായി പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

Tags: Srinagar airportGPS Tracking systemKashmirKolkatasatellite phoneLatest newsMathew Van DykeUS spiesJeffrey Scott
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.