Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നരേന്ദ്രമോദിയിലൂടെ വയനാടിന് പ്രതീക്ഷയുടെ ചൂളംവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 01:45 pm IST
inWayanad

 

കല്‍പ്പറ്റ : കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ച റെയില്‍വേ ബജറ്റില്‍ വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ നഞ്ചന്‍കോട്-വയനാട് – നിലമ്പൂര്‍ റെയില്‍പാതക്ക് അനുമതി ലഭിച്ചു. ഏതാണ്ട് 6000 കോടിയോളം രൂപ പാതക്കായി നിശ്ചയിച്ചിട്ടുണ്ട് . ജില്ലാ ബിജെപി നേതാക്കളുടെയും വയനാട് – നിലമ്പൂര്‍ റെയില്‍വേ കര്‍മ്മസമിതിയുടെയും ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ തുക നിശ്ചയിച്ച്‌  പാതക്ക് അനുമതി നല്‍കിയത്. കേന്ദ്ര റെയില്‍വേ സഹമന്ത്രി ആയിരുന്ന ഒ.രാജഗോപാലാണ് ഈ പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

വയനാട് ജില്ല മാറിമാറി ഭരിച്ച എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ റെയില്‍വേ വിഷയത്തില്‍ തീര്‍ത്തും പരാജയമാണെന്നും കേരളത്തില്‍ കേവലം ഒരു എംഎല്‍എ പോലുമില്ലാതെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് വയനാട്ടുകാരുടെ മുറവിളി കേട്ടതെന്നും ബിജെപി ജില്ലാകമ്മിറ്റി വിലയിരുത്തി. ജില്ലക്കും സംസ്ഥാനത്തിനുംവേണ്ടി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും നേതാക്കള്‍ പ്രത്യാശിച്ചു. വയനാടന്‍ ജനതയുടെ ചിരകാലസ്വപ്‌നമായ നിലമ്പൂര്‍-നഞ്ചന്‍കോട് റയില്‍പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 6000 കോടി രൂപ നിശ്ചയിച്ച  , റയില്‍വേമന്ത്രി സുരേഷ് പ്രഭുവിനെ ബിജെപി ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. ബിജെപി വയനാട് ജില്ലാ ഘടകത്തിന്റെ സജീവമായ ഇടപെടലുകളാണ് ഈ കാര്യത്തില്‍ തുണയായത്പ്രധാനമന്ത്രിക്കും റയില്‍വേ മന്ത്രിക്കും നിരന്തരമായ നിവേദനങ്ങളും ബിജെപി കേരളഘടകത്തിന്റെ സമ്മര്‍ദവും ഇതിന് കൂടുതല്‍ കരുത്തേകി. റയില്‍വേ ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ ഇടപെടലുകള്‍ തുക നിശ്ചയിക്കുന്നതിന്  കൂടുതല്‍ ഗുണകരമായെന്നും ബിജെപി ജില്ലാഭാരവാഹിയോഗം വിലയിരുത്തി. ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സദാനന്ദന്‍, പി.ജി. ആനന്ദകുമാര്‍, വി.മോഹനന്‍, ടി.എ.മാനു, പി.ശിവദാസന്‍, കെ.എം. പൊന്നു, വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

നിലമ്പൂര്‍ -ബത്തേരി – നഞ്ചന്‍ഗോഡ് റയില്‍പാതക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാറിനേയും അതിന് സാഹചര്യമൊരുക്കിയ സംസ്ഥാന സര്‍ക്കാറിനേയും നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍കമ്മറ്റി അഭിനന്ദിച്ചു.

2004ല്‍ സര്‍വ്വേ നടത്തി 234 കി.മീ ദൂരവും ആറ് ശതമാനം നഷ്ടവും രേഖപ്പെടുത്തി, 2010ല്‍ പ്ലാനിംഗ് കമ്മീഷന്‍ ഉപേക്ഷിച്ച നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത പദ്ധതി വീണ്ടും പരിഗണനക്കെടുപ്പിക്കാന്‍ ആക്ഷന്‍ കമ്മറ്റിക്ക് കഴിഞ്ഞു. 2013 ല്‍ ഈ പാതക്കുവേണ്ടി റയില്‍വേയെക്കൊണ്ട് വീണ്ടും സര്‍വ്വേ നടത്തിച്ച് പാത നഷ്ടമാകില്ലെന്ന് തെളിയിച്ചു. ആക്ഷന്‍ കമ്മറ്റിയുടെ ശ്രമഫലമായി പുതിയ അലൈന്‍മെന്റും പാത സംബന്ധിച്ച റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ ഡോ:ഇ.ശ്രീധരനെ ചുമതലപ്പെടുത്തുകയും അദ്ദേഹം പാതയുടെ ദൂരം 154 കിമീ ആയി കുറച്ചപ്പോള്‍ 2000 കോടിയിലധികംരൂപ ചിലവ് കുറയുകയുമായിരുന്നു. 2013-14 ലെ സംസ്ഥാന ബജറ്റില്‍ നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് പാതയുടെ പ്രാരംഭച്ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു.

2014 ഒക്‌ടോബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും 13ന് റയില്‍വേ മന്ത്രിയുമായും ചര്‍ച്ച നടത്തി നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് റയില്‍പാത അനുവദിച്ചാല്‍ ചിലവിന്റെ പകുതി വഹിക്കാമെന്ന് ഉറപ്പുനല്‍കി. ഇതോടെ കമ്പനി രൂപീകരിച്ച് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത നടപ്പാക്കണമെന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനം 51 ശതമാനം വിഹിതത്തോടെ റയില്‍വേ പദ്ധതികള്‍ക്കായി കമ്പനി രൂപീകരിക്കാന്‍ 2016 ജനുവരി 27ന് കേന്ദ്രവുമായി ധാരണാപത്രം (എംഒയു) ഒപ്പിട്ടു. എംഒയു പ്രകാരം മുന്‍ഗണന നല്‍കി നടപ്പാക്കേണ്ട പദ്ധതികളായി നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് പാതയേയും ശബരിപാതയേയും ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് പ്രാരംഭവിഹിതമായി ഒരു കോടി രൂപ വകയിരുത്തി.

കൊച്ചിയില്‍നിന്ന് ഏഴ്മണിക്കൂര്‍ കൊണ്ട് ബാംഗ്ലൂരിലെത്താവുന്ന ഈ പാത കേരളത്തിന്റെ പ്രധാന വികസന ആവശ്യമാണ്. പശ്ചിമഘട്ടത്തിലേയും വയനാടിനും മൈസൂറിനും ഇടയിലുമുള്ള റോഡുകളിലും നിന്ന് ആയിരക്കണക്കിന് വാഹനങ്ങളെ മാറ്റിനിര്‍ത്താനും അതുവഴി മലിനീകരണമൊഴിവാക്കി പരിസ്ഥിതി സംരക്ഷിക്കാനും ഈ പാതക്ക് സാധിക്കും. മൈസൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും, കര്‍ണ്ണാടക ചേമ്പര്‍ഓഫ് കൊമേഴ്‌സും ഈ റയില്‍പാതക്കുവേണ്ടി ശക്തമായ നിലപാടുകളെടുത്തതും ഗുണകരമായി.

പ്രധാനമന്ത്രി നരേന്ദ്രമോദി, റയില്‍വേ മന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, പി.സി.മോഹനന്‍ മാസ്റ്റര്‍, ആദ്ധ്യാത്മികനേതാക്കളായ ശ്രീശ്രീ രവിശങ്കര്‍, കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസ്സേലിയോസ്, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സുകള്‍, വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ആക്ഷന്‍ കമ്മറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.

ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, വി.മോഹനന്‍, എം.എ.അസൈനാര്‍, ഫാ:ടോണി കോഴിമണ്ണില്‍, ഒ.കെ.മുഹമ്മദ്, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, റാംമോഹന്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ഷംസാദ്, നാസര്‍ കാസിം, കുഞ്ഞിരാമന്‍, അനില്‍ മാസ്റ്റര്‍, ഡോ:തോമസ് മോടിശ്ശേരി, അനില്‍ ജയ, ഡോ:ഗഫൂര്‍ കക്കോടന്‍, ഇ.പി.മുഹമ്മദാലി, കല്‍ദൂന്‍, സല്‍മാന്‍, ജേക്കബ് ബത്തേരി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.