കല്‍പ്പറ്റ : റാങ്ക് ലിസ്റ്റ് കാലാവധി കഴിയാറായിട്ടും നിയമനങ്ങള്‍ മന്ദഗതിയില്‍ തുടരുന്നത് ഉദ്യോഗാര്‍ഥികളെ നിരാശയിലാക്കി. കെഎസ്ആര്‍ടി സിയിയില്‍ റിസര്‍വ് ഡ്രൈവര്‍ തസ്തികയില്‍ നിയമനം കാത്തുകഴിയുന്നവരാണ് വിഷമത്തില്‍. 2012 ഓഗസ്റ്റ് 23ന് നിലവില്‍ വന്നതാണ് റാങ്ക്ലിസ്റ്റ്. ഇതിന്റെ ദീര്ഘിപ്പിച്ച കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ മാത്രമാണ് ബാക്കി.
റിസര്‍വ് ഡ്രൈവര്‍ തസ്തികയില്‍ നിയമനത്തിനു രണ്ട് റാങ്ക് ലിസ്റ്റുകളാണ് തയാറാക്കിയത്. ഇതില്‍ ജനറല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ 4791 പേര്‍ക്കാണ് ഇതിനകം നിയമനം ലഭിച്ചത്. മൈനോറിറ്റി ലിസ്റ്റില്‍ 1262പേര്‍ക്കും നിയമനമായി. കാത്തിരിപ്പ്വെറുതെയാകുമെന്ന ആശങ്കയിലാണ് ജനറല്‍ പട്ടികയില്‍ അവശേഷിക്കുന്നവര്‍. ജനറല്‍ റാങ്ക് ലിസ്റ്റിലെ 3868 പേര്‍ക്കാണ് ആദ്യം നിയമനം നല്‍കിയത്. പിന്നീട് രണ്ട് ഘട്ടങ്ങളിലായി 143 പേര്‍ക്ക് നിയമനം ലഭിച്ചു. 780പേര്‍ക്കാണ് ഏറ്റവുംഒടുവില്‍ നിയമനഉത്തരവ് അയച്ചത്.
കോര്പറേഷന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്കാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്സി അഡൈ്വസ്മെമ്മോ അയയ്ക്കുന്നത്. റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് അടുത്ത രണ്ട് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഒഴിവുകള്‍ കണക്കാക്കി നിയമന ഉത്തരവ് നല്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളി യൂനിയനുകള്‍ മാനേജ്മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചെങ്കിലും തുടര്‍ നടപടിയായില്ല.
പിഎസ്എസി പരീക്ഷയ്ക്കുള്ള പ്രായപരിധി കഴിഞ്ഞവരാണ് റിസര്‍വ് ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ അവശേഷിക്കുന്നവരില്‍ ഏറെയും. എന്നിരിക്കേ ലിസ്റ്റിന്റെ കാലാവധി കഴിയുംമുമ്പ് പരാമാവധിയാളുകള്‍ക്ക് നിയമനം ലഭിക്കുന്ന വിധത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് വീണ്ടും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് അവരില്‍ ചിലര്‍.
മെമ്മോ അയയ്ക്കുന്നത്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഒഴിവുകള്‍ കണക്കാക്കി നിയമന ഉത്തരവ് നല്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂനിയനുകള്‍ മാനേജ്മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിശോ ധിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചെങ്കിലും തുടര്‍ നടപടിയായില്ല.
പിഎസ്എസി പരീക്ഷയ്ക്കുള്ള പ്രായപരിധി കഴിഞ്ഞവരാണ് റിസര്‍വ് ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ അവശേഷിക്കുന്നവരില്‍ ഏറെയും. എന്നിരിക്കേ ലിസ്റ്റിന്റെ കാലാവധി കഴിയുംമുമ്പ് പരാമാവധിയാളുകള്‍ക്ക് നിയമനം ലഭിക്കുന്ന വിധത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് വീണ്ടും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് അവരില്‍ ചിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: