Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ലക്ഷ്യമിട്ട് കോര്‍പ്പറേഷന്‍ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 03:23 pm IST
inKollam

കൊല്ലം: എല്ലാ മേഖലകളെയും വികസനത്തിലേക്ക് നയിച്ചുകൊണ്ട് കൊല്ലം നഗരത്തെ സ്മാര്‍ട് സിറ്റിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കോര്‍പ്പറേഷന്റെ ബജറ്റ്. അഡ്വ.വി.രാജേന്ദ്രബാബു മേയറായ കൗണ്‍സിലിന്റെ ആദ്യ ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അവതരിപ്പിച്ചത്. 1132782824 മുന്‍ ബാക്കിയും 7764643539 രൂപ വരവും 8300041541 രൂപ ചിലവും 597384822 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ബജറ്റിന്‍മേലുള്ള ചര്‍ച്ച നാളെ രാവിലെ 11 മുതല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പ്പറേഷനിലെ വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഒരുക്കാനായി 100 കോടി രൂപയാണ് പകയിരുത്തിയത്. സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതിപ്രകാരം എല്ലാ വീടുകളിലും ശൗചാലയം നിര്‍മിക്കുന്നതിനായി അഞ്ച് കോടി രൂപയും ആശ്രയ ഭവനപദ്ധതിക്കായി ഒരുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. 40 ശതമാനം വരുന്ന നഗരജനതയുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നടപ്പാക്കിയ മുന്‍കാല പദ്ധതികള്‍ വേണ്ടത്ര വിജയം കണ്ടില്ലെന്ന് ആത്മവിമര്‍ശനം നടത്തിയശേഷം ഇതിലേക്ക് 1.20 കോടി രൂപയും വകയിരുത്തി. കുടുംബശ്രീ മുഖേന സ്വയംതൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കാനും മോണിട്ടറിംഗിലൂടെ ഇതിനെ വിജയിപ്പിക്കാനും ഉദ്ദേശിക്കുന്നതായി ബജറ്റില്‍ പരാമര്‍ശിക്കുന്നു. അടുക്കള പച്ചക്കറിത്തോട്ടത്തിനായി 25 ലക്ഷം രൂപയും വിത്തും വളവും വിതരണത്തിനായി 15 ലക്ഷവും വകയിരുത്തി. ഒഎന്‍വിയുടെ സ്മരണക്കായി സാംസ്‌കാരികസമുച്ചയവും ആര്‍ട്ട് ഗ്യാലറിയും നിര്‍മിക്കാന്‍ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. തൃക്കടവൂര്‍ ആണിക്കുളത്ത്ചിറയില്‍ ക്രിക്കറ്റ് സ്റ്റേഡിയ നിര്‍മാണത്തിനായി അര കോടിയും മുനിസിപ്പല്‍ കോളനിയില്‍ ഫുട്‌ബോള്‍ കോര്‍ട്ട് നിര്‍മാണത്തിനായി 25 ലക്ഷവും പോര്‍ട്ടിന് സമീപം മിനി സ്റ്റേഡിയത്തിനായി 35 ലക്ഷം രൂപയും വകയിരുത്തി. തിരുമുല്ലവാരം, കൊല്ലം ബീച്ച് എന്നിവിടങ്ങളില്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനായി പത്ത് ലക്ഷം രൂപയും നീക്കിവച്ചു. കോര്‍പ്പറേഷന്‍ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക വിശ്രമസ്ഥലവും ഫീഡിംഗ് സെന്ററും സ്ഥാപിക്കാന്‍ 25 ലക്ഷം വകയിരുത്തി. വിവിധ സെക്ഷനുകളിലെ പ്രവര്‍ത്തനങ്ങളും സേവനവിവരങ്ങളും അറിയാന്‍ ഡിജിറ്റര്‍ ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കാന്‍ 10 ലക്ഷവും സോണല്‍ ഓഫീസുകളില്‍ കാമറകള്‍ സ്ഥാപിക്കാന്‍ 15 ലക്ഷവും പ്രിമിസസ് മാപ്പിംഗ് നടത്തുന്നതിനായി 1.50 കോടി രൂപയും വകയിരുത്തി.

നഗരസഭയുടെ തനതുവരുമാനം വര്‍ധിപ്പിക്കാനായി കൂടുതല്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും നിര്‍മിക്കും. അഞ്ചാലുംമൂടില്‍ അഞ്ച് കോടിയും മുണ്ടാലുംമൂട് രണ്ടു കോടിയും ചിലവാക്കിയാകും നിര്‍മാണം. മൂന്ന് കോടി ചിലവിട്ട് കപ്പലണ്ടിമുക്കില്‍ ഷോപ്പിംഗ് കോംപ്ലക്‌സും ഫഌറ്റും നിര്‍മിക്കും. പട്ടികജാതികോളനികളുടെ അടിസ്ഥാനവികസനത്തിനായി രണ്ട് കോടി രൂപ വകയിരുത്തി. അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങാനായി ഒരു കോടിയും പുതിയ അംഗന്‍വാടി നിര്‍മാണതതിനായി അമ്പതുലക്ഷവും പുനരുദ്ധാരണത്തിനായി അമ്പത് ലക്ഷവും വകയിരുത്തി. എട്ടുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന നിര്‍ധനകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കാനായി അഞ്ച് ലക്ഷം രൂപ വകയിരുത്തി. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൈതാങ്ങായി നഗരത്തില്‍ വ്യവസായപാര്‍ക്ക് തുടങ്ങാന്‍ ഒരു കോടി രൂപ വകയിരുത്തി. തെന്മലയില്‍ നിന്നും വെള്ളം വസൂരിച്ചിറയിലെത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപയും വകയിരുത്തി. തെരുവ് വിളക്ക് പരിപാലനത്തിനായി നഗരജ്യോതി പദ്ധതി കൊണ്ടുവരും. എല്ലാ ഡിവിഷനിലും പ്രധാന കേന്ദ്രങ്ങളില്‍ എല്‍ഇഡി മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനായി ഒരു കോടി രൂപയും പുതിയ സ്ട്രീറ്റ് ലൈന്‍ വലിക്കുന്നതിനായി 60 ലക്ഷം രൂപയും വകയിരുത്തി. കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ സ്‌കൂളുകളും മാതൃകാ സ്‌കൂളുകളായി ഉയര്‍ത്താനായി ഒരു കോടി രൂപയും സ്‌കൂളുകളില്‍ എസ്എംഎസ് സംവിധാനം നടപ്പാക്കാനായി 15 ലക്ഷം രൂപയും സ്‌കൂളുകളില്‍ പ്രഭാതഭക്ഷണവിതരണത്തിനായി 15 ലക്ഷം രൂപയും ബഡ്‌സ് സ്‌കൂള്‍ നിര്‍മാണതതിനായി ഒരു കോടി രൂപയും വകയിരുത്തി.

പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനാകാത്ത കുരീപ്പുഴ മാലിന്യസംസ്‌കാരണപ്ലാന്റ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് നിര്‍മാണത്തിനായി മൂന്നു കോടിയും ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റിനും പ്ലാസ്റ്റിക് സംസ്‌കരണപ്ലാന്റിനുമായി രണ്ട് കോടിയും പോര്‍ട്ടിന് സമീപം ഖരമാലിന്യ സംസ്‌കരണപ്ലാന്റ് നിര്‍മിക്കാന്‍ 35 ലക്ഷം രൂപയും വകയിരുത്തി.

ചേരി വികസന ഭാഗമായുള്ള റേ പദ്ധതിയില്‍ പെടുത്തി എസ്എംപി കോളനി നവീകരണത്തിനായി 28.16 കോടിയില്‍ കോര്‍പ്പറേഷന്‍ വിഹിതമായ 13 കോടി രൂപ വകയിരുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.