കല്‍പ്പറ്റ : വിനോദത്തിനും വിജ്ഞാനത്തിനും അവസരം ഒരുക്കി മീനങ്ങാടി ഫെസ്റ്റ് ആരംഭിച്ചു. മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടില്‍ ആരംഭിച്ച ഫെസ്റ്റ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം, പുഷ്പ പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, വ്യാപാരമേള, ചൈനീസ് അലങ്കാരപൂക്കളുടെ പ്രദര്‍ശനവും വില്പനയും കലാപരിപാടികള്‍ എന്നിവ മീനങ്ങാടി ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സംസാരിക്കുന്ന ആഫ്രിക്കര്‍ ഗ്രേ പാരറ്റ്, ആസ്ത്രേലിയന്‍ വംശജനായ പറക്കും അണ്ണാന്, തലയില്കിരീടംവെച്ചപോലെയുള്ള കൊക്കാറ്റു തത്ത, അംമ്പ്രല്ലാ കൊക്കാറ്റു, പിഗ്മി, കനേഡിയന്‍ ആടുകള്‍, വെച്ചൂര്‍ പശു, ലോകത്തിലെ ഏറ്റവുംചെറിയ ഇനത്തില്‍ പെട്ട കോഴിയായ ഇംഗ്ലണ്ടിലെ സിറാമ, പോളിഷ് ക്യാപ്, ബ്രമീസ് സില്‍ക്കി, സില്‍വര്‍ ലേസ്ഡ് ബ്ലൂബാന്റം, മില്ലിഫ്ളവര് തുടങ്ങി മുപ്പതോളം ഇനം അലങ്കാരകോഴികള്‍ തുടങ്ങിയവ ഫെസ്റ്റില്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൗജന്യമായിപ്രദര്ശനം കാണാന്‍ പാസ് നല്‍കിയിട്ടുണ്ടെന്ന് സംഘാടകരായ കാലിക്കറ്റ് ഇവന്റ്സ് അധികൃതര്‍ പത്രസമ്മേളനത്തി ല്‍ അറിയിച്ചു. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. സാധാരണദിവസങ്ങളില്‍ ഉച്ചക്ക്രണ്ടിനും അവധി ദിവസങ്ങളില്‍ രാവിലെ 10.30 നും പ്രദര്‍ശനം ആരംഭിക്കും. മാര്‍ച്ച് ഏഴിന് ഫെസ്റ്റ്സമാപിക്കും.
കാലിക്കറ്റ്ഇവന്റ്സ് എം ഡി ഇ.ഹാരിസ്, മാനേജിംഗ് പാര്‍ട്ണര്‍ പി.ഷാനു, മീനങ്ങാടി ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ എം. കെ.പ്രശാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: