കല്‍പ്പറ്റ : വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ശാസ്ത്ര- ഗണിതശാസ്ത്ര സംബന്ധമായ നൂതനാശയങ്ങള്‍ പങ്കുവെക്കുന്നതിനും പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനുമായി ആര്‍എംഎസ്എ വിഭാവനം ചെയ്യുന്ന പദ്ധതി ‘ടാലന്റ് എക്സ്പോ 2016’
ഫെബ്രുവരി 27ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്കൂളില്‍ നടക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി പരിപാടി ഉദ്ഘാടനം ചെയ്യും.
10.30-ന് നടക്കുന്ന ശാസ്ത്ര സെമിനാറില്‍ കോഴിക്കോട് സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ അസി. സുവോളജിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട് വിഷയാവതരണം നടത്തും. തുടര്‍ന്ന് ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വീസ് മത്സരം നടത്തും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വിവിധ വേദികളിലായി ശാസ്ത്ര പ്രദര്‍ശനം, ശാസ്ത്ര നാടകം എന്നിവ നടക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: