Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിളച്ച് തൂവി പൊങ്കാലക്കലങ്ങള്‍; മനം നിറഞ്ഞ് ഭക്തസഹസ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 11:15 pm IST
in Thiruvananthapuram

തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി കലങ്ങളില്‍ പൊങ്കാല തിളച്ച് തൂവിയപ്പോള്‍ പുണ്യം നേടി മനം നിറഞ്ഞ് ഭക്തസഹസ്രങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പേ വ്രതം നോറ്റെത്തിയ ഭക്തര്‍ ആറ്റുകാലമ്മയ്‌ക്ക് മുന്നില്‍ പൊങ്കാലയര്‍പ്പിച്ച് മടങ്ങി. അമ്മയുടെ തൃപ്പാദം മുതല്‍ എംജി കോളേജും പേരൂര്‍ക്കടയും വെണ്‍പാലവട്ടം വരെയും കരമനയാറ്റിന്‍തീരം വരെയും പൊങ്കാലകലങ്ങള്‍ നിരന്നു.

കാപ്പ്‌കെട്ടി ദേവിയെ കുടിയിരുത്തിയ അന്നുമുതല്‍ അനന്തപുരിയും കേരളത്തിലെ ദേവീഭക്തരും പൊങ്കാലയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്തന്നെ മറ്റു ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പെത്തിയ ഭക്തര്‍ക്ക്‌പോലും സ്വന്തം ഭവനങ്ങളില്‍ സൗകര്യം ഒരുക്കി. ക്ഷേത്രഭരണസമിതിയും നാട്ടുകാരും വിവിധസര്‍ക്കാര്‍ വകുപ്പുകളും ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ബന്ധുക്കളില്‍ നിന്ന് വേര്‍പെട്ടുപോയ 153പേരെ പോലീസ് കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു. തമ്പാനൂരില്‍ സിനു എന്ന ഭക്തയ്‌ക്ക് പൊങ്കാല അടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി.

പൊങ്കാലയ്‌ക്കെത്തുന്നവരുടെ സുരക്ഷയ്‌ക്കായി എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തില്‍ മൂവായിരത്തി അഞ്ഞൂറ് പോലീസുകാരെയാണ് ഒരുക്കിയത്. അന്യ സംസ്ഥാന സേനയെക്കൂടാതെ അഞ്ഞൂറിലധികം വോളന്റിയര്‍മാരും ഭക്തര്‍ക്കായി സുരക്ഷഒരുക്കി. ക്ഷേത്രദര്‍ശനം മുതല്‍ കുടിവെള്ളത്തിനും അന്നദാനത്തിനും വരെ പോലീസ് സഹായം ഭക്തര്‍ക്ക് ലഭ്യമായി. ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഫോര്‍ട്ട് എസി സുധാകരന്‍പിള്ള, സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്‌കുമാര്‍ എന്നവരും വനിതാപോലീസ്, ഷാഡോ പോലീസ് എന്നീവിഭാഗങ്ങളുമാണ് സുരക്ഷഒരുക്കിയത്. അഗ്നിശമനയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സജജീകരണങ്ങളും ക്രമീകരിച്ചിരുന്നു.

പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്കെല്ലാം ശുദ്ധമായ ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകളും ബോധവത്കരണവും അന്നദാന കമ്മറ്റികളുമായി സഹകരിച്ച് നടത്തി. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സേവാഭാരതിയുടെ മെഡിക്കല്‍ക്യാമ്പുകളും 15 ആംബുലന്‍സുകളും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തി. കളക്ടറുടെ നേതൃത്വത്തില്‍ തഹല്‍സീര്‍ദാര്‍മാര്‍ അടങ്ങുന്ന റവന്യൂസംഘവും പ്രവര്‍ത്തനനിരതരായിരുന്നു.

കെഎസ്ആര്‍ടിസി, റയില്‍വെ എന്നിവ ഭക്തര്‍ക്കായി യാത്രാസൗകര്യമൊരുക്കി. ഉച്ചയ്‌ക്ക് 1.30 ന് പൊങ്കാല നിവേദ്യം കഴിഞ്ഞ ഉടനെ വിവിധ ഭാഗങ്ങളിലേക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തി. കൊല്ലം ഭാഗത്തേക്കും കന്യാകുമാരിയിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഈ സമയം സര്‍വീസ് നടത്തി. അതുകൊണ്ട് തന്നെ യാത്രാതിരക്ക് ഇത്തവണ ഭക്തരെ ബാധിച്ചില്ല. അടുത്തവര്‍ഷവും അമ്മയ്‌ക്ക് മുന്നില്‍ പൊങ്കാലയര്‍പ്പിക്കാന്‍ കഴിയണം എന്ന പ്രാര്‍ഥനയിലാണ് ഭക്തര്‍ മടങ്ങിയത്. ഒപ്പം ദേവിക്കു മുന്നലില്‍ മനമുരുകി അര്‍പ്പിച്ച പ്രാര്‍ഥന സഫലമാകുമെന്ന വിശ്വാസത്തിലും.

എന്നാല്‍ യഥാസമയം മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ നഗരസഭ ഭക്തരെ വലച്ചു. പലയിടങ്ങളിലും മാലിന്യകൂമ്പാരങ്ങള്‍ക്ക് സമീപം ഭക്തര്‍ക്ക് പൊങ്കാല അടുപ്പുകള്‍ നിരത്തേണ്ടിവന്നു. ഇതറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പലസ്ഥലങ്ങളിലും പ്രതിഷേധിക്കുകയും മാലിന്യങ്ങള്‍ നീക്കി ഭക്തര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തു. നഗരസഭയുടെ ഭാഗത്ത് നിന്ന് പൊങ്കാലയെ അവഗണിക്കുന്നുവെന്ന് നേരത്തേതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.