കാസര്‍കോട്: കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2015ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ സംപ്രേക്ഷണം ചെയ്തവ പരിഗണിക്കും. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ആഫീസിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസുകളിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.
















