കാസര്‍കോട്: കണ്ണൂര്‍ ആകാശവാണി നിലയം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ മാര്‍ച്ച് ആറിന് വൈകുന്നേരം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഒ എന്‍ വി സ്മൃതി സന്ധ്യ സംഘടിപ്പിക്കും. ആകാശവാണിയുടെ ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുവാന്‍ യുവ ഗായികാഗായകന്മാര്‍ക്ക് അവസരം ഒരുക്കും. സ്‌കൂള്‍ യുവജനോത്സവം, സര്‍വ്വകാശാല കലോത്സവം, കേരളോത്സവം എന്നിവയുടെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കും സംഗീതത്തില്‍ പ്രാവീണ്യമുളളവര്‍ക്കും പ്രാഥമിക സ്‌ക്രീനിംഗില്‍ പങ്കെടുക്കാം. പ്രായം 18 നും 25 നും മധ്യേ. തിരഞ്ഞെടുക്കപ്പെടുന്ന യുവഗായകര്‍ക്ക് ഒ എന്‍ വി സ്മൃതി സന്ധ്യയിലും ആകാശവാണിയുടെ മറ്റ് സംഗീത പരിപാടികളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. താല്‍പര്യമുളളവര്‍ 27 ന് രാവിലെ 9.30 ന് കണ്ണൂര്‍ പളളിക്കുന്നിലുളള ആകാശവാണി നിലയത്തിലെത്തിച്ചേരേണ്ടതാണ്. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ല. വിശദവിവരങ്ങള്‍ക്ക് 0497 2748581, 2746273.
















