കല്‍പ്പറ്റ: മേപ്പാടി പുത്തൂര്‍വയല്‍ കല്‍പ്പറ്റ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളും രോഗികളും ജീവനക്കാരും തൊഴിലാളികളുമടക്കം നൂറ് കണക്കിന് യാത്രക്കാരാണ് ഈ റോഡ് അടച്ചതുമൂലം ക്ലേശം അനുഭവിക്കുന്നത്. റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. കരാറുകരാന്റെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓത്തുകളിയുടെ ഭാഗമായിട്ടാണ് പ്രവൃത്തി പൂര്‍ത്തികരിക്കാതെ നീട്ടി കൊണ്ടുപോകുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ. ശ്രിനിവാസന്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ് കുമാര്‍, സംസ്ഥാന സമിതിയംഗം കെ. സദാനന്ദന്, പി.വി. ന്യുട്ടന്‍, പള്ളിയറ മുകുന്ദന്, ആരോട രാമചന്ദ്രന്, എ. രജിത് കുമാര്‍, പി.ആര്. ബാലകഷ്ണന്‍, കെ.എം. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: