കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സിപിഎമ്മുകാര്‍ കൂടി കസ്റ്റഡിയിലായതായി സൂചന. പിടിയിലായവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ എട്ട് സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
















