Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടതിപരാമര്‍ശങ്ങള്‍ വിധിന്യായമായി പ്രചരിപ്പിക്കരുത്‌: മന്ത്രി രമേശ്‌ ചെന്നിത്തല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 12:48 am IST
in Kannur

കണ്ണൂര്‍: വാദത്തിനിടെയുണ്ടാകുന്ന ജഡ്‌ജിമാരുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും വിധിന്യായങ്ങളാണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടെന്ന്‌ ആഭ്യന്തര-വിജിലന്‍സ്‌ വകുപ്പ്‌ മന്ത്രി രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. തലശ്ശേരിയില്‍ പുതുതായി ആരംഭിക്കുന്ന വിജിലന്‍സ്‌ കോടതി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ അമിത പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ കൊണ്ടാടുകയും അവ വിധിപ്രസ്‌താവമാണെന്ന്‌ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുന്നു. എന്നാല്‍ ഒരു കേസിന്റെ വാദത്തിനിടെ കൂടുതല്‍ വിവരങ്ങള്‍ ആരായാനോ വ്യക്തത വരുത്താനോ ആണ്‌ ജഡ്‌ജിമാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌. വാദപ്രതിവാദങ്ങളെല്ലാം കേട്ട്‌ നിയമവ്യാഖ്യാനം നിര്‍വഹിച്ചാണ്‌ വിധി പ്രസ്‌താവിക്കുന്നത്‌. സര്‍ക്കാരിന്‌ വിധിന്യായങ്ങളാണ്‌ ബാധകമാവുക. അതിനനുസരിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കാനാവൂ.

സംസ്ഥാനത്ത്‌ വിജിലന്‍സ്‌ സംവിധാനത്തിന്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമുണ്ട്‌. മന്ത്രിയെന്ന നിലയില്‍ വിജിലന്‍സ്‌ കേസുകളിലോ നടപടികളിലോ ഇടപെടാറില്ല. കോടതിയുടെ നിരീക്ഷണത്തിലാണ്‌ വിജിലന്‍സ്‌ കേസുകള്‍ എന്നതിനാല്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ അവധാനത ഉണ്ടാവണം. അഴിമതി ഒട്ടും അംഗീകരിക്കാത്ത സമീപനമാണ്‌ സമൂഹം ആഗ്രഹിക്കുന്നത്‌. അത്‌ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിജിലന്‍സ്‌ കോടതികള്‍ക്ക്‌ വലിയ പങ്കുണ്ട്‌. അഴിമതിക്കേസുകള്‍ പതിറ്റാണ്ടുകള്‍ നീണ്ടുപോകുന്ന സാഹചര്യമാണ്‌ ഇന്ന്‌. കൂടുതല്‍ കോടതികള്‍ വന്നാല്‍ വിചാരണ നടപടി വേഗത്തിലാക്കി കാലതാമസം ഒഴിവാക്കാനാകുമെന്നും ആഭ്യന്തരവകുപ്പ്‌ മന്ത്രി പറഞ്ഞു.

കോടതിവിധികള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ജുഡീഷ്യറിയെ വളര്‍ത്തുകയേ ഉള്ളൂവെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ സി.ടി.രവികുമാര്‍ പറഞ്ഞു. കോടതികളുടെ അപക്വവും അനവസരത്തിലുള്ളതുമായ പരാമര്‍ശങ്ങള്‍ സ്വാഭാവികമായും വിമര്‍ശിക്കപ്പെടും. എന്നാല്‍ വിമര്‍ശനം ക്രിയാത്മകമാകണം. വിധിന്യായം പൂര്‍ണമായി മനസ്സിലാക്കി ഏതൊക്കെ നിയമത്തെ പരാമര്‍ശിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞ്‌ കുറ്റവും കുറവുകളും ചൂണ്ടിക്കാട്ടുന്നതാവണം വിമര്‍ശനം. ആത്യന്തികമായി നീതിന്യായ സംവിധാനവും പൊതുജനത്തിനു വേണ്ടിയാണ്‌. സമൂഹത്തെ മുന്നോട്ടുനയിക്കാനാണ്‌, അല്ലാതെ തമ്മിലടിപ്പിക്കാനുള്ളതല്ല നീതിന്യായ സംവിധാനമെന്നും ജസ്റ്റിസ്‌ രവികുമാര്‍ അഭിപ്രായപ്പെട്ടു. വിജിലന്‍സ്‌ കോടതികള്‍ വര്‍ധിച്ചുവരുന്നതോടൊപ്പം തന്നെ അഴിമതി കേസുകളും വര്‍ധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത്‌ കോടതികളില്‍ നിന്നും പുറത്തുവരേണ്ടത്‌ ക്രിയാത്മകമായ വിമര്‍ശനങ്ങളായിരിക്കണമെന്നും കോടതികളില്‍ നിന്നും വരുന്ന വിധിന്യായങ്ങളെ പഠിച്ചിട്ടാകണം പുറത്തു നിന്ന്‌ വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യാതിഥിയായിരുന്നു. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കെ.രാമകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ്‌ എ.മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്റ്റിസ്‌ കെ.പി.ജ്യോതീന്ദ്രനാഥ്‌, ഡയരക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ അഡ്വ.ടി ആസഫ്‌ അലി, റിച്ചാര്‍ഡ്‌ ഹേ എംപി, ജില്ലാ സെഷന്‍സ്‌ ജഡ്‌ജി വി.ജി.അനില്‍ കുമാര്‍, കോഴിക്കോട്‌ വിജിലന്‍സ്‌ ട്രിബ്യൂണല്‍ പി.സുരേഷ്‌, തലശ്ശേരി വിജിലന്‍സ്‌ കോടതി ജഡ്‌ജി വി.ജയറാം, കണ്ണൂര്‍ റേഞ്ച്‌ ഐജി ദിനേന്ദ്ര കശ്യപ്‌, ജില്ലാ പൊലീസ്‌ മേധാവി ഹരിശങ്കര്‍, തലശ്ശേരി നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സണ്‍ നജ്‌മ ഹാഷിം എന്നിവര്‍ ആശംസ നേര്‍ന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ.എം.ഷറഫുദ്ദീന്‍ സ്വാഗതവും വിജിലന്‍സ്‌ ആന്റ്‌ ആന്റികറപ്‌ഷന്‍ ഡയരക്‌ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.