തലശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനായി 7 കോടി രൂപയുടെ ധനസഹായം മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്‌തു. തലശ്ശേരി തിരുവങ്ങാട് ശ്രീരാമക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ അധ്യക്ഷനായി. കാസര്‍കോട്, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലെ 1484 ക്ഷേത്രങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. ബോര്‍ഡിന് കീഴിലുളള 722 ക്ഷേത്രങ്ങള്‍ക്കും 619 സ്വകാര്യ ക്ഷേത്രങ്ങള്‍ക്കുമാണ് 2014-15 വര്‍ഷത്തെ ഗ്രാന്റ് വിതരണം ചെയ്‌തത്.
ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ക്ഷേത്രത്തിലെയും ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ക്ഷേത്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഭക്തരുടെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രങ്ങള്‍ക്ക് ജീര്‍ണോദ്ധാരണത്തിനായി ഗ്രാന്റും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മലബാറിലെ പല ക്ഷേത്രങ്ങളുടെയും സാമ്പത്തിക നില ശോചനീയമാണ്. അവര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ഏറെ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ എംപി മുഖ്യാതിഥിയായി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജ്ജീവ് മാറോളി, കൗണ്‍സിലര്‍മാരായ എ.വി.ശൈലജ, സി.കെ.രമേശന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമാരായ കെ.എ.ചന്ദ്രന്‍, അഡ്വ.കെ.ഗോപാലകൃഷ്‌ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ വി.എ.നാരായണന്‍, എം.സി.പവിത്രന്‍, വി.കെ. കുഞ്ഞിരാമന്‍,അഡ്വ.പി.കെ.ചന്ദ്രശേഖരന്‍, വി.ടി.സുരേന്ദ്രന്‍, കെ.ബാലന്‍, എ.അനന്തകൃഷ്‌ണ ഗൗഡര്‍, എന്‍.മുരുകന്‍ മാസ്റ്റര്‍, അഡ്വ.ടി.ഒ.മോഹനന്‍, കെ.രവീന്ദ്രന്‍, വലിയവര്‍മ രാജ, മലബാര്‍ ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണര്‍ കെ.പി.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















