കണ്ണൂര്‍: ശ്രീ ഭക്തിസംവര്‍ധിനീ യോഗം ഭരണസമിതിയംഗങ്ങള്‍ ചുമതലയേറ്റു. കെ.പി.ബാലകൃഷ്‌ണന്‍ പ്രസിഡണ്ടായും കെ.പി.പവിത്രന്‍ സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റത്. ടി.കെ.രാജേന്ദ്രന്‍-വൈസ് പ്രസിഡണ്ട്, നെല്ല്യാട്ട് കൃഷ്‌ണന്‍, കെ.പി.വിനോദ് കുമാര്‍-അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, ശ്രീ നാരായണ വിദ്യാമന്ദിരം, ശ്രീനാരായണ ഗുരു എഞ്ചിനിയറിങ്ങ് കോളേജ് പയ്യന്നൂര്‍, ശ്രീനാരായണ ഐടിസി, ശ്രീനാരായണ വനിതാ ഹോസ്റ്റല്‍, തൃക്കൈ ശ്രീ മഹാവിഷ്‌ണു ക്ഷേത്രം എന്നീ സ്ഥാപനങ്ങളുടെ മാനേജിങ്ങ് കമ്മറ്റിയാണ് ശ്രീ ഭക്തിസംവര്‍ധിനീ യോഗം.
















