കൊച്ചി: വികലാംഗര്‍ക്കും അന്ധര്‍ക്കും റോഡ് മുറിച്ചു കടക്കാന്‍ സീബ്രാലൈനുകളില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ ഉത്തരവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി എം സിയാദാണ് ഹൈക്കോടതിയെ സമീപിച്ചത്.സീബ്രാലൈനുകള്‍ക്ക് 50 മീറ്റര്‍ മുമ്പു വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 10 കിലോമീറ്ററായി കുറയ്ക്കുന്നതിനു നടപടി വേണമെന്നു ഹര്‍ജി ആവശ്യപ്പെടുന്നു. വാഹനങ്ങളുടെ വേഗത കുറയ്്ക്കുന്നതിനു നിര്‍ദേശിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും, നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: