Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കുരങ്ങുപനി മരണങ്ങള്‍ ഗൗരവത്തോടെ എടുക്കണം : കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 09:25 pm IST
inWayanad

 

കല്‍പ്പറ്റ : മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജില്ലയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ കുരങ്ങുമരണങ്ങളും അതീവ ഗൗരവത്തോടെ എടുക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. കുരങ്ങുപനി സംബന്ധിച്ച് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരങ്ങ് ചത്തിട്ടുണ്ടെങ്കില്‍ ആ മേഖലയില്‍ കുരങ്ങുപനി ഉണ്ടാവാന്‍ സാധ്യതയുണ്ട്. കുരങ്ങുപനി ബാധിച്ചാല്‍ കുരങ്ങ് അവശനാവും. അതിനാല്‍ മരത്തില്‍നിന്ന് വീണ് മരിക്കാന്‍ പോലും സാധ്യതയുണ്ട്. അതിനാല്‍ കുരങ്ങ് ഏത് രീതിയില്‍ മരിച്ചാലും റിപ്പോര്‍ട്ട് ചെയ്യണം. കുരങ്ങുപനി സംബന്ധിച്ച് വനം, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചു.

കുരങ്ങുപനിക്കെതിരായ വാക്‌സിനേഷന്‍ എടുക്കാത്ത ആരെയും വനത്തിലേക്ക്കടത്തിവിടരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. വനത്തില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍കാര്‍ഡ് നിര്‍ബന്ധമാക്കണം. തൊഴിലുറപ്പുപദ്ധതിയില്‍ വനത്തിലും സമീപപ്രദേശങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും വാക്‌സിനേഷന്‍ നടത്തണം. വനത്തില്‍ ജോലിക്ക്‌പോവുന്ന ജീവനക്കാരും സുരക്ഷാമുന്‍കരുതലെടുക്കണം. കുരങ്ങുപനി സംബന്ധിച്ച കേസുകള്‍ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും റിപ്പോര്‍ട്ട് ചെയ്യണം. താലൂക്ക് തലത്തില്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് കുരങ്ങുപനി സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജനുവരി 27ന് പനി ബാധിച്ച 48കാരന് രക്തപരിശോധനയിലൂടെ ഫെബ്രുവരി നാലിനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

കഴിഞ്ഞ വര്‍ഷം മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലുമാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ ഇവിടങ്ങളിലാണ് പ്രതിരോധ വാക്‌സിന്‍ നല്‍കിവരുന്നത്. കുരങ്ങുപനിക്കെതിരായ വാക്‌സിന്റെ വേണ്ടത്ര ശേഖരം ആരോഗ്യവകുപ്പിന്റെ കൈയിലുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. ആശാദേവി അറിയിച്ചു. മൂന്ന് ഘട്ടമായാണ് വാക്‌സിനേഷന്‍ നടത്തുന്നത്. കുരങ്ങുപനി രക്തസാമ്പിള്‍ നിലവില്‍ മണിപ്പാലില്‍ അയച്ചാണ് പരിശോധിക്കുന്നത്. ജില്ലയില്‍ വൈറോളജി ലാബ് സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണെന്ന് ഡി.എം.ഒ അറിയിച്ചു.

കാട്ടില്‍ മേയ്‌ക്കുന്ന പശുക്കള്‍, നായ്‌ക്കള്‍ എന്നിവയിലെ ചെള്ള് വഴി കുരങ്ങുപനി പകരാന്‍ ഇടയുള്ളതിനാല്‍ വളര്‍ത്തുപശുക്കളിലും വളര്‍ത്തുനായ്‌ക്കളിലും ലേപനം പുരട്ടി ചെള്ളിനെ നിര്‍മാര്‍ജനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായുള്ള ലേപനങ്ങള്‍ ഒരാഴ്ചക്കകം വാങ്ങി ഗുണഭോക്താക്കളിലെത്തിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തവണ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് വനത്തില്‍ പോവാത്ത, കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ട ഒരാള്‍ക്കാണെന്നതിന്റെ പശ്ചാത്തലത്തിലാണിത്. പശുക്കളില്‍ ഫ്‌ലൂമെത്രിന്‍, നായ്‌ക്കളില്‍ ഡെല്‍ട്ടാമെത്രിന്‍, സൈപ്പര്‍മെത്രിന്‍ എന്നിവയാണ് ചെള്ളിനെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ മൃഗങ്ങളുടെ ദേഹത്ത്പുരട്ടി പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയണമെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോ. ദിലീപ് ഫല്‍ഗുനന്‍ അറിയിച്ചു. ഇത് ആഴ്ചയിലോ രണ്ടാഴ്ചയിലോ ചെയ്യണം. യോഗത്തില്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. നീതവിജയന്‍, വിവിധവകുപ്പ്‌മേധാവികള്‍, പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.