കണ്ണൂര്‍: കേന്ദ്ര വിവരസാങ്കേതിക, വാര്‍ത്താവിതരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൈബര്‍ സുരക്ഷയും ബോധവല്‍ക്കരണവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഡിജിറ്റല്‍ ഇന്ത്യ ഓണ്‍ലൈന്‍ ചാലഞ്ചില്‍ കേരളത്തില്‍ നിന്ന് പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഗീതാഞ്ജലി മനോജ് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിവരസാങ്കേതിക, വാര്‍ത്താവിതരണ വകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് പുരസ്‌കാരം നല്‍കി. മത്സരത്തില്‍ ആകെ പങ്കെടുത്ത പത്തുലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 140 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിദഗ്‌ദ്ധന്‍ ഡോ.കെ.പി.മനോജ് കുമാറിന്റെയും അസി.സര്‍ജന്‍ ഡോ. ഷീബ ബി നായരുടെയും മകളാണ്.
















