കണ്ണൂര്‍: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിലുളള സംസ്ഥാന പോഷകാഹാര കാര്യാലയവും ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന പോഷകാഹാര ബോധവല്‍ക്കരണ പ്രദര്‍ശന മേള കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു. തളാപ്പ് ശ്രീനാരായണ വിദ്യാമന്ദിര്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.പി.കെ.ബേബി അധ്യക്ഷത വഹിച്ചു. സംസ്ഥാന പോഹകാഹാര കാര്യാലയം ചീഫ് സയന്റിഫിക് ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ് താരാകുമാരി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ അമൃത രാമകൃഷ്ണന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ടി എസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപിക ജയ്ദാസ് സ്വാഗതവും ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീ്‌വ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പമീലി.എന്‍.എന്‍ നന്ദിയും പറഞ്ഞു.
പോഷകാഹാരത്തിന്റെ പ്രാധാന്യത്തിന്റെക്കുറിച്ചുളള അറിവ് ലളിതമായി എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുളളത്. ചുരുങ്ങിയ ചെലവില്‍ എങ്ങനെ പോഷകമൂല്യമുളള ഭക്ഷണം വീട്ടില്‍ തയ്യാറാക്കാം എന്നതിന്റെ ഡമോണ്‍സ്‌ട്രേഷന്‍ കൂടി പ്രദര്‍ശനത്തോടൊപ്പമുണ്ട്.
















