ഏറ്റുമാനൂര്‍: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ വടക്കന്‍ മേഖല ശാഖകള്‍ സംയുക്തമായി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ആറാം ഉത്സവമായ 14ന് ദേശ താലപ്പൊലി സമര്‍പ്പണം നടത്തും. വൈകുന്നേരം 3.30 ന് പേരൂര്‍ പാണക്കുളം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര അയ്യന്‍കാളി നഗറില്‍ എത്തും. തുടര്‍ന്ന് സി. കെ. ഷാജിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം. മുന്‍സിപ്പല്‍ ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, സാമുദായ സംഘടനയുടെ നേതാക്കന്മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
മാളികപ്പുറം മുന്‍ മേല്‍ശാന്തി മങ്ങാട്ടില്ലം കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. താലപ്പൊലി ഘോഷയാത്ര വാദ്യമേളങ്ങളുടെയും, മുടിയാട്ടം, കരകാട്ടം, തുടങ്ങിയ പ്രാചീന കലകളുടെ അകമ്പടിയോടെ ഏറ്റുമാനൂര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. താലപ്പൊലി കമ്മറ്റി ചെയര്‍മാന്‍ കെ.സി. ഷാജി, ജനറല്‍ കണ്‍വീനര്‍ രാജേഷ് വള്ളിക്കാട്, ചന്ദ്രബാബു എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
















