Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഒരു മല കൂടി തുരന്ന് തീര്‍ക്കുന്നു വള്ളിക്കാട്ട് കാവും അപകടഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 10:58 am IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: ~ഒരു മലകൂടി തുരന്നു തീര്‍ക്കുകയാണ്; നാട്ടുകാരുടെയും പരിസ്ഥിതിസംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ വകവെക്കാതെ ജിയോളജി വകുപ്പ് നല്‍കിയ അനുവാദത്തിന്റെ മറവിലാണിത്. അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രദേശം ക്വാറികളായി മാറിയെങ്കിലും നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് ജിയോളജി വകുപ്പ്. തലക്കുളത്തൂര്‍ എടക്കരയ്‌ക്കടുത്ത എലിയോടു മലയിലാണ് ക്വാറി മാഫിയകള്‍ തമ്പടിച്ചിരിക്കുന്നത്. 30 ഏക്രയിലധികം വിസ്തൃതമായ പ്രശസ്തമായ വള്ളിക്കാട്ടുകാവാണ് എലിയോട്ടുമലയുടെ ഒരുഭാഗം. മലതുരന്നു തുടങ്ങിയതോടെ കാവിലെ നിലയ്‌ക്കാത്ത നിര്‍ച്ചോലയില്‍ വെള്ളം കുറഞ്ഞതായി ഭക്തജനങ്ങള്‍ പറയുന്നു.

164 ഏക്രയിലാണ് എലിയോട് മല നിലനില്‍ക്കുന്നത്. ഇതിന്റെ ഒരു ഭാഗത്താണ് 30 ഏക്രയില്‍ വള്ളിക്കാട്ട് കാവ്. സ്വയംഭൂപ്രതിഷ്ഠയായ ദേവി വിഗ്രഹത്തിന്റെ വശങ്ങളിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചോലയാണ് ഇവിടുത്തെ പ്രധാനപ്പെട്ട പ്രത്യേകത. മേല്‍ക്കൂരയില്ലെന്ന പ്രത്യേകതയും ഈ ശ്രീകോവിലിനുണ്ട്. ദേവീഭാവത്തിലെ ‘ത്രിപുര’ ഭാവത്തിലാണ് പ്രതിഷ്ഠ. ശ്രീചക്ര ഉപാസനയുടെ പ്രധാന കേന്ദ്രമായാണ് ഇവിടെ അറിയപ്പെടുന്നത്.

പ്രകൃതി സുന്ദരമായ പശ്ചാത്തലത്തിലാണ് ദേവീ പ്രതിഷ്ഠയുള്ളത്. കുരങ്ങുകളും, മയിലുകളും നിര്‍ബാധം വിഹരിക്കുന്ന പ്രദേശമാണിത്. കയ്യേറ്റം ഏറെ നടന്നെങ്കിലും അവശേഷിക്കുന്ന വനഭൂമി അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ്. നിരവധി നീര്‍ച്ചാലുകള്‍ ചേര്‍ന്ന് വര്‍ഷംമുഴുവന്‍ പ്രദേശത്ത് കുടിനീര്‍ നല്‍കുന്ന മലയാണ് മരണം കാത്തുകിടക്കുന്നത്.

ഇരുമ്പയിര് നിക്ഷേപമുള്ള പ്രദേശമാണ് എലിയോടു മല. തലക്കുളത്തൂര്‍, അത്തോളി, നന്മണ്ട, വില്ലേജുകളിലെ കൃഷിയിടങ്ങള്‍ ജലത്തിനായി എലിയോട്ടുമലയെ ആണ് ആശ്രയിക്കുന്നത്. പ്രദേശത്തെ ചെങ്കല്‍ ഖനനത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഖനനം നിര്‍ബാധം തുടര്‍ന്നതോടെ നാട്ടൂകാര്‍ വള്ളിക്കാട്ടുകാവ് സംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.

തലക്കുളത്തൂര്‍ വില്ലേജിലെ എടക്കര ദേശത്തെ റീസര്‍വേ നമ്പര്‍ 1/1 ല്‍ പെട്ട സ്ഥലത്ത് 72 സെന്റിലാണ് ഖനാനുമതി നല്‍കിയത്. വി.സി. ഹരിദാസന്‍, പി. ശിവദാസന്‍ എന്നിവര്‍ക്കാണ് ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. റിസര്‍വ്വേ നമ്പര്‍ 12/2 എയില്‍ 120 സെന്റ്സ്ഥലത്തും ഖനനാനുമതി നല്‍കിയിട്ടുണ്ട്. റോയല്‍റ്റി ഇനത്തില്‍ 6,00000 രൂപയും സര്‍ഫസ്‌റെന്റ് ഇനത്തില്‍ 90 രൂപയും ഈടാക്കിയാണ് ഖനനാനുമതി നല്‍കിയിരിക്കുന്നത്. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ക്കനുസരിച്ചാണ് ഖനനാനുമതി നല്‍കിയതെന്നാണ് ജില്ലാ ജിയോളജിഓഫീസില്‍ നിന്നും നല്‍കുന്ന വിവരം. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഖനനാനുമതി നല്‍കിയിരിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 2016 ആഗസ്റ്റ് 16 വരെയാണ് ഖനനാനുമതിനല്‍കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ മല പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇടുങ്ങിയ റോഡിലൂടെ ലോറികള്‍ ചീറിപ്പായുന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.തൊട്ടടുത്തുള്ള പെരുവായ മലയില്‍ ഖനനം നടന്നതോടെ നീര്‍ച്ചാലുകളും ജലസ്രോതസ്സുകളും ഇല്ലാതായത് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

ജൈവവൈവിധ്യത്തെയും പരമ്പരാഗതമായി നിലനിന്നുവരുന്ന കാവുകളെയും ഇല്ലാതാക്കുന്നതാണ് ഖനനമെന്ന് നാട്ടുകാര്‍ ഒറ്റസ്വരത്തില്‍ പറയുന്നു. എന്നാല്‍ വധഭീഷണി ഉയര്‍ത്തിക്കൊണ്ട് കാവ് സംരക്ഷണസമിതി പ്രവര്‍ത്തകരെ സമരത്തില്‍ നിന്നൊഴിവാക്കാനാണ് ഖനനമാഫിയ ശ്രമം നടത്തുന്നതെന്ന് സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.