Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 08:39 pm IST
inPathanamthitta

ചെറുകോല്‍പ്പുഴ : പുണ്യനദിയായ പമ്പയുടെ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ 104 മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. ഇനിയുള്ള ഒരാഴ്ചക്കാലം സനാതന ധര്‍മ്മ പ്രഘോഷണങ്ങള്‍ ശ്രവിക്കാന്‍ ആയിരങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തും.

ഇന്നലെ രാവിലെ 10.30 ഓടെ വിവിധ ഘോഷയാത്രകള്‍ ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ സംഗമിച്ചു. പന്മന ചട്ടമ്പിസ്വാമി സമാധിക്ഷേത്രത്തില്‍നിന്നും കഴിഞ്ഞ ഏഴിന് ആരംഭിച്ച ജ്യോതിപ്രയാണ ഘോഷയാത്ര, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍നിന്നും മേല്‍ശാന്തി സനല്‍കുമാരന്‍ പോറ്റി ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നായര്‍ക്ക് കൈമാറിയ പതാകയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, എഴുമറ്റൂര്‍ പരമഭട്ടാര ആശ്രമത്തില്‍നിന്നുള്ള ഛായാചിത്ര ഘോഷയാത്ര എന്നിവയാണ് ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ സംഗമിച്ചത്. തുടര്‍ന്ന് പരിഷത്ത് ഭാരവാഹികളും വിവിധ ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഭക്തിനിര്‍ഭരമായ വരവേല്‍പ്പുനല്‍കി. പമ്പാതീരത്തെ ചട്ടമ്പിസ്വാമി സ്മൃതിമണ്പഡത്തിലെ സ്വീകരണത്തിനുശേഷം വിദ്യാധിരാജ നഗറിലെത്തി് കെടാവിളക്കിലേക്ക് ദീപം പകര്‍ന്നതോടെ ഹിന്ദുധര്‍മ്മ പരിഷത്തിന് തുടക്കമായി.

വേദിയില്‍ ചട്ടമ്പി സ്വാമികളുടെ ഛായാചിത്ര പ്രതിഷ്ഠക്കുശേഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റുമാരായ പി.എസ്. നായര്‍, കെ.ജി. ശങ്കരനാരായണപിള്ള, സെക്രട്ടറി അഡ്വ. എം.പി. ശശിധരന്‍ നായര്‍, ട്രഷറര്‍ എം.ആര്‍.വിജയന്‍പിള്ള, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരില്‍, ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളായ എം.ടി. ഭാസ്‌കരപണിക്കര്‍, രാജശേഖരന്‍പിള്ള, വി.കെ. രാജഗോപാല്‍, അനിരാജ് ഐക്കര, പി.എന്‍. സോമന്‍, ഇലന്തൂര്‍ ഹരിദാസ്, അനൂപ്കൃഷ്ണന്‍, പ്രീതാ ബി. നായര്‍, കെ.കെ. ഗോപിനാഥന്‍ നായര്‍, പ്രകാശ്കുമാര്‍ ചരളേല്‍, കെ. ജയവര്‍മ്മ, ജഗന്‍മോഹനദാസ്, സത്യന്‍ നായര്‍, കെ.പി. സോമന്‍, രവി കുന്നേക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

രാവിലെ 5ന് ശ്രീകുമാരന്‍ പോറ്റിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമവും തുടര്‍ന്ന് സ്വാമി ചിദ്ഭവാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ വിഘ്‌നേശ്വര സഹസ്രനാമ ജപവും നടന്നു. ഭാഗവതപാരായണം, കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തിന്റെ നേതൃത്വത്തില്‍ ഗീതാ പാരായണം, പന്തളം ഉണ്ണികൃഷ്ണന്റെ അഷ്ടപദി കച്ചേരി എന്നിവയും പരിഷത്ത് നഗറിനെ ഭക്തിസാന്ദ്രമാക്കി.

എന്‍.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. സി.എന്‍. സോമനാഥന്‍ നായര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സജി ചാക്കോ, ബി.ജെ്പി ദേശീയ സമിതിയംഗം വി.എന്‍. ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജറി മാത്യു സാം, അഡ്വ. ആര്‍. കൃഷ്ണകുമാര്‍, കെ. ഹരിദാസ്, കഥാകൃത്ത് ഏബ്രഹാം മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. വൈകിട്ട് 3 ന് നടന്ന സമ്മേളനം മഹാമണ്ഡലേശ്വര്‍ സ്വാമി ദിവ്യാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അദ്ധ്യക്ഷതവഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.