പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്ക് തകര്‍ത്തു. പാപ്പിനിശ്ശേരി മണ്ഡല്‍ കാര്യവാഹ് കിണ്ട്യന്‍ ഹൗസില്‍ വിജേഷിന്റെ കെഎല്‍ 13-ആര്‍ 5868 ഹീറോഹോണ്ട ബൈക്കാണ് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമം നടന്നത്. കണ്ണപുരം കാരങ്കാവില്‍ ഉത്സവത്തിന് പോയി തിരികെ വന്ന് തൊട്ടടുത്ത വീട്ടില്‍ ബൈക്ക് നടന്ന് നീങ്ങിയ ഉടനെയാണ് അക്രമം നടന്നത്. ശബ്ദം കേട്ട് വിജേഷ് ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അക്രമികളുടേതായ വാള്‍ സ്ഥലത്ത് നിന്നും കണ്ടെത്തി. കൂടുതല്‍ അക്രമം ലക്ഷ്യം വെച്ചാണ് സിപിഎം സംഘം എത്തിയതെന്നാണ് സൂചന. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് അക്രമം നടത്തിയത്. സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട ശ്രീരാഗ് ചന്ദ്രന്‍, കെ.പി.ശ്രീജിത്ത് എന്ന കൊളുത്ത് ശ്രീജിത്ത്, വിവേക് ആനന്ദ്, അഭിജിത്ത് പവിത്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. വളപട്ടണം പോലീസില്‍ പരാതി നല്‍കി. ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ബിജു, കെ.സി.ഷൈജു, ടി.കെ.പ്രദീപന്‍, വി.വി.അശോകന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
















