കാലിഫോര്‍ണിയ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് ഭീകരവാദം പ്രചരിപ്പിച്ച 125,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തു.
ഭീകരവാദം ഉപയോഗിച്ച അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തായി ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.
നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്ന് യുഎസ് ഉള്‍പ്പടെയുള്ള ലോകരാഷ്ട്രങ്ങള്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയനും ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയുന്നതിനായി കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അപകടകരമായ സംഘടനകളെ ചെറുക്കുന്നതിനായി ഫെയിസ്ബുക്ക് പ്രത്യേക വിഭാഗം തന്നെ തുടങ്ങിയിരുന്നു.
2014 അവസാനത്തോടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 46,000 അക്കൗണ്ടുകള്‍ ഭീകവാദ പ്രവര്‍ത്തനത്തിനുപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ലോകത്താകമാനം 500 മില്യണ്‍ ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: