തലശ്ശേരി: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇല്ലാത്തതിനാല്‍ ഭരണം സ്തംഭിച്ചിരിക്കുന്ന നിലവിലുള്ള അവസ്ഥക്കെതിരെ ജില്ലാ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ 8ന് രാവിലെ 10 മണി മുതല്‍ സത്യാഗ്രഹം നടത്തുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ മമ്പറത്തെ കണിയാങ്കണ്ടി ഉപശ്ലോകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശന അനുമതി ഇല്ലാത്ത പ്രസിഡണ്ട് കാരായി രാജന്‍ പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്നും ഉപശ്ലോകന്‍ ആവശ്യപ്പെട്ടു.
















