കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിഭാഗം വിദ്യാര്‍ത്ഥികളുടെ കായിക മേള മാങ്ങാട്ടുപറമ്പ് യണിവേഴ്‌സിറ്റി മൈതാനിയില്‍ ഇന്ന് തുടക്കം കുറിക്കും. വിദൂര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യമായി കണ്ണൂര്‍ സര്‍വ്വകലാശാല നടത്തുന്ന കായിക മേളയില്‍ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി ആയിരത്തില്‍പരം കായിക പ്രതിഭകള്‍ മാറ്റുരക്കും. മാനന്തവാടി, മട്ടന്നൂര്‍, പയ്യന്നൂര്‍, കാസര്‍കോഡ് എന്നീ 5 സോണുകളിലെ പ്രാഥമിക മത്സരങ്ങളിലെ ജേതാക്കളാണ് യൂണിവേഴ്‌സിറ്റി മീറ്റില്‍ പങ്കെടുക്കുന്നത്, മേള നാളെയും തുടരും.
ഇന്ന് രാവിലെ 9 മണിക്ക് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് അന്താരാഷ്‌ട്ര കായിക താരവും സ്വര്‍ണ്ണമെഡല്‍ ജേതാവുമായ കെ.എം.ഗ്രീഷ്മ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ഓമന, യൂണിവേഴ്‌സിറ്റി ഡിസ്റ്റന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ.എ.പരമേശ്വരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.പി.ജയബാലന്‍, സി.അനില്‍കുമാര്‍, യു.നാരായണന്‍ എന്നിവര്‍ പ്രസംഗിക്കും. ജനറല്‍ കണ്‍വീനര്‍ രാജേഷ് പാലങ്ങാട്ട് സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ടി.വി.രവീന്ദ്രന്‍ നന്ദിയും പറയും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഡിസ്റ്റന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ.എ.പരമേശ്വരന്‍ സമ്മാനദാനം നിര്‍വ്വഹിക്കും
















