തലശ്ശേരി: പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. ഇന്നലെ രാവിലെ വടക്കുമ്പാട് ബാലത്തില്‍ പുഴയോരത്തുള്ള ആള്‍താമസമില്ലാത്ത പറമ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക ശേഖരം. ഡിറ്റണേറ്റര്‍, വെടിമരുന്ന് തുടങ്ങിയവയാണ് പാത്രത്തില്‍ ഉണ്ടായിരുന്നത്. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ധര്‍മ്മടം പോലീസാണ് പരിശോധന നടത്തിയത്.
















