തളിപ്പറമ്പ്: കേരള പഞ്ചായത്തിരാജ് നിയമവും ചട്ടവും അനുസരിച്ച് ഏഴോം ഗ്രാമപഞ്ചായത്തിലുള്ള കെട്ടിടങ്ങളുടെ നികുതി പിരിച്ചെടുക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് ആരംഭിച്ചു. ഫിബ്രവരി 11 ന് സമാപിക്കും. 5ന് രാവിലെ 10.30 മുതല്‍ 1.30 വരെ ചെവിടിച്ചാലിലും, അടുത്തില എകെജി വായനശാലയിലും ക്യാമ്പ് നടക്കും. 6ന് രാവിലെ 10.30 മുതല്‍ 1.30 വരെ കോട്ടക്കീല്‍ അംഗന്‍വാടി, കുറുവാട് ബസ്റ്റോപ്പിന് സമീപം എന്നിവിടങ്ങളിലും 8 ന് രാവിലെ 10.30 മുതല്‍ 1.30 വരെ നുട്ടുകണ്ടി പീടികക്ക് സമീപവും, മൂന്നാംപീടിക പോസ്റ്റോഫീസിനു സമീപവും ക്യാമ്പ് നടക്കും. 9ന് രാവിലെ 10.30 മുതല്‍ 1.30 വരെ കാനായി സിആര്‍സി വായനശാലയിലും നരിക്കോട് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ അംഗന്‍വാടിയിലും ക്യാമ്പ് നടക്കും. 10 ന് രാവിലെ 10.30 മുതല്‍ 1.30 വരെ വെടിയപ്പന്‍ചാല്‍ അംഗന്‍വാടിക്ക് സമീപവും കൊട്ടില കള്ള്ഷാപ്പിന് സമീപവുമാണ് ക്യാമ്പ് നടക്കുക. 11 ന് രാവിലെ 10.30 മുതല്‍ 1.30 വരെ പുല്ലാഞ്ഞിട ബസ്റ്റോപ്പിന് സമീപവും ക്യാമ്പ് നടക്കും. ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് നികുതി പിരിച്ചെടുക്കുന്ന സംവിധാനം നികുതി ദാതാക്കള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
















