Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആയുര്‍വേദത്തിന് പുത്തന്‍ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:50 pm IST
inVicharam

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ പുരോഗതിയിലേക്ക് നയിക്കുമ്പോള്‍തന്നെ രാജ്യത്തിന്റെ പൗരാണിക വിദ്യാ-സാംസ്‌കാരിക സമ്പത്തിനെ സുരക്ഷിതമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇപ്പോള്‍തന്നെ പരമ്പരാഗത ചികിത്‌സക്കായി പുതിയ സ്റ്റാര്‍ട്ട്അപ്പ് പദ്ധതികള്‍ക്ക് കേന്ദ്രസഹായം പ്രഖ്യാപിച്ചുകഴിഞ്ഞു. അവഗണനയിലേക്ക് താഴുന്ന ഭാരതത്തിന്റെ പൗരാണിക സമ്പത്തായ ആയുര്‍വേദത്തിന് ഇതുപ്രകാരം കേന്ദ്രസഹായം ലഭിക്കും. ഇന്ന് പാശ്ചാത്യ ചികിത്‌സാരീതി ആയുര്‍വേദത്തെ ഒരുപരിധിവരെ അപ്രസക്തമാക്കിയിട്ടുണ്ട്. ഇതിനു പരിഹാരമായാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. കേരളം ആയുര്‍വേദത്തിന്റെ കേന്ദ്രമാണ്.

‘സര്‍വ്വേ ഭവന്തു സുഖിനോ സര്‍വ്വേ സന്തു നിരാമയാ’ എന്നതാണ് ആയുര്‍വേദത്തിന്റെ തത്വമെന്നും ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ ആയുര്‍വേദത്തിന് പുനര്‍ജീവനം ലഭിക്കുകയാണ്. ആയൂര്‍ എന്നാല്‍ ജീവന്‍ എന്നും വേദം എന്നാല്‍ അറിവ് എന്നുമാണ് അര്‍ത്ഥം. ആത്മാവും മനസ്സും ആന്തരസ്വാസ്ഥ്യവും ഒരുമിച്ചുചേര്‍ന്നാലേ ആരോഗ്യമുണ്ടാകുകയുള്ളൂ എന്നും ശാരീരികവും മാനസികവുമാണ് ഈ തത്വം എന്നും മോദി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പ്രമേഹം മുതല്‍ അര്‍ബുദംവരെയുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പ്രതിവിധിയുണ്ടെങ്കിലും അക്ഷമരായ രോഗികള്‍ ക്ഷിപ്രഫലം പ്രതീക്ഷിച്ച് അലോപ്പതിചികിത്‌സയില്‍ അഭയംതേടുന്നു. അതുകൊണ്ടുതന്നെ ആയുര്‍വേദത്തിന്റെ ശരിയായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ആയുഷ് മന്ത്രാലയം ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ദേശീയ ആയുര്‍വേദ ദൗത്യത്തിന്റെ ഭാഗമായി നിയമഭേദഗതിയോടെ ആയുര്‍വേദ, സിദ്ധ, യുനാനി തുടങ്ങിയവക്ക് സഹായം നല്‍കാനുമാണ് പദ്ധതി.

ആയുര്‍വേദം ജീവിതത്തിന്റെ സയന്‍സാണ്. വാത, പിത്ത, കഫ ദോഷങ്ങളെയാണ് ആയുര്‍വേദം ചികിത്‌സിക്കുന്നത്. ഭാരതത്തിലെ ഏറ്റവും പുരാതനവേദമായ ഋഗ്വേദത്തിലും സാംഖ്യദര്‍ശനത്തിലും ആയുര്‍വേദത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. പൗരാണിക മഹര്‍ഷിമാരാണ് ആയുര്‍വേദത്തെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയത്. വൈദിക ബ്രാഹ്മണരായിരുന്നു പുരാതന വൈദ്യന്മാര്‍. അഥര്‍വവേദത്തില്‍ ശസ്ത്രക്രിയ, ഉള്ളിലേക്കുള്ള മരുന്നുകള്‍, നേത്രചികിത്‌സ, മാനസികചികിത്‌സ, ബാലചികിത്‌സ എന്നിവ മാത്രമല്ല കുട്ടികളുണ്ടാകാത്തവര്‍ക്കുമുള്ള ചികിത്‌സയും നിര്‍ദ്ദേശിച്ചിരുന്നു. ആയുര്‍വേദത്തിന്റെ രോഗനിവാരണത്തിനുള്ള ശക്തി കണ്ട ഇംഗ്ലീഷുകാര്‍ 16-ാം നൂറ്റാണ്ടില്‍ ആയുര്‍വേദചികിത്‌സ സ്വീകരിച്ചുതുടങ്ങി. അഥര്‍വ്വവേദമാണ് ശസ്ത്രക്രിയകളെപ്പറ്റി പ്രതിപാദിക്കുന്നത്. ഋഗ്വേദത്തിലും ആയുര്‍വേദത്തിനെപ്പറ്റിയുള്ള ചര്‍ച്ചയുണ്ട്. ഏറ്റവും പുരാതന ആയുര്‍വേദ ഗ്രന്ഥത്തിന് 3000 കൊല്ലം പഴക്കമുണ്ട്. ശുശ്രുതമഹര്‍ഷി ശുശ്രുതസംഹിതയും ചരകമഹര്‍ഷി ചരകസംഹിതയും രചിച്ചു. ആത്രേയസംഹിതയാണ് ഏറ്റവും പുരാതനഗ്രന്ഥം. ശുശ്രുതന്‍ ശസ്ത്രക്രിയകളും നടത്തിയിരുന്നു. ആയുര്‍വേദം പ്രകൃതിനിയമങ്ങളെ ആശ്രയിച്ചാണ് ചികിത്‌സ നിശ്ചയിക്കുന്നത്. മനുഷ്യന്‍ ഭൂലോകത്തിന്റെ ഹൃസ്വരൂപമാണ്.

ആയുര്‍വേദത്തിന്റെ ഗുണനിലവാരവും പ്രചാരവും ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട്ട് നടന്ന ആയുര്‍വേദ ഉത്‌സവില്‍ മോദി പറയുകയുണ്ടായി. ആയുര്‍വേദത്തിന്റെ ശരിയായ സാധ്യതകള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി ഗുണനിലവാരവും ഗവേഷണവും പരിശീലനവും ഉറപ്പാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടതെന്ന് കൂട്ടിച്ചേര്‍ത്തു. ദേശീയ ആയുര്‍വേദ ദൗത്യത്തിന്റെ ഭാഗമായി നിയമഭേദഗതിയോടെ ആയുര്‍വേദ, സിദ്ധ, യുനാനി തുടങ്ങിയവ കൃത്യമായ ചട്ടക്കൂട്ടില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. രാജ്യത്ത് ആയുര്‍വേദ അറിവിനെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മികച്ച സ്ഥാപനങ്ങളും റഫറല്‍ കേന്ദ്രങ്ങളും തുടങ്ങാന്‍ സര്‍ക്കാരിന് ആഗ്രഹമുണ്ടെന്നും എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഗുണമേന്മയുള്ള ചികിത്‌സയും മികച്ച ആയുര്‍വേദ പഠനവും സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദത്തിന്റെ പരമ്പരാഗത ഈറ്റില്ലമായ കേരളത്തില്‍ ആഗോള ആയുര്‍വേദ മേള സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുര്‍വേദ ചികിത്‌സയുടെ ഫലം നീണ്ടുനില്‍ക്കുന്നതാണ്. മലയാളികള്‍ ആയുര്‍വേദത്തെ തിരസ്‌ക്കരിക്കുമ്പോള്‍ മറ്റ് വിദേശികള്‍ യൂറോപ്പില്‍നിന്നും ചൈനയില്‍നിന്നുമെല്ലാം ആയുര്‍വേദ ചികിത്‌സക്കായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തുന്നു. പക്ഷെ മലയാളികള്‍ മുറ്റത്തെ മുല്ലയുടെ സൗരഭ്യം ആസ്വദിക്കാന്‍ അറിയാത്തവരാണ്. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും പ്രധാനമന്ത്രി മോദിയുടെ വാക്കുകളും ഈ മനോഭാവത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.