കണ്ണൂര്‍: തൃപ്പങ്ങോട്ടൂര്‍, കുന്നോത്ത് പറമ്പ് പഞ്ചായത്തുകളിലെ അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്തുന്നതിനായി ഇത്തരം അനധികൃത ക്വാറികള്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഒത്താശ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജിയോളജി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സ്റ്റേഡിയം കോര്‍ണര്‍ കേന്ദ്രീകരിച്ച് നടന്ന മാര്‍ച്ച് സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. ഇ.മനീഷ്, പെരുവന്താനം ജോണ്‍, ഭാസ്‌കരന്‍ വെള്ളൂര്‍, ഡോ.ഡി.സുരേന്ദ്രനാഥ്, സണ്ണി അമ്പാട്ട്, പള്ളിപ്രം പ്രസന്നന്‍, എം.പി.പ്രകാശന്‍, എം.രത്‌നാകരന്‍, കെ.കെ.ചാത്തുക്കുട്ടി, ജാക്ക്‌ജോണ്‍, പി.പി.അബൂബക്കര്‍, എം.സുശാന്ത്, വിനോദ് ചെറുപ്പറമ്പ്, കെ.പി.ദിനേശന്‍, ആര്‍.സുജിത്ത് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ആര്‍.ശാരദ, സത്യന്‍ കണ്ടോത്ത്, കെ.വി.രവീന്ദ്രന്‍, മേരി എബ്രഹാം, സനോഷ് പൊയിലൂര്‍, ആര്‍.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















