കണ്ണൂര്‍: കൃഷ്ണ ജ്വല്‍സ് സര്‍വ്വശിക്ഷാ അഭിയാന്റെ സഹകരണത്തോടെ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ശുചിത്വപൂര്‍ണ്ണം എന്റെ വീട് എന്റെ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച സ്‌കൂളിനുള്ള അവാര്‍ഡിന് മുണ്ടേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനെ തെരഞ്ഞെടുത്തതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പതിനായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച വിദ്യാര്‍ത്ഥിക്കുള്ള ക്യാഷ് അവാര്‍ഡിന് കണ്ണൂര്‍ സെന്റ് തേരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആയിഷ നസ്‌റിന്‍, സാന്‍ജോസ് സീനിയര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹരിത രാജന്‍ എന്നിവര്‍ അര്‍ഹരായി. പദ്ധതിയുടെ ഭാഗമായി നടത്തിയ കഥ, കവിത, ഉപന്യാസം, ചിത്രരചന, ക്വിസ് മത്സര ജേതാക്കള്‍ക്കുള്ള സമ്മാനം പയ്യാമ്പലത്ത് നടക്കുന്ന കണ്ണൂര്‍ മഹോത്സവത്തില്‍ വെച്ച് വിതരണം ചെയ്യും. കൃഷ്ണ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി.രവീന്ദ്രനാഥ്, ജഡ്ജിംഗ് കമ്മറ്റി ചെയര്‍മാന്‍ ടികെഡി മുഴരപ്പിലങ്ങാട്, ടി.മിലേഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















