കണ്ണൂര്‍: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലും കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലും 7, 8 ക്ലാസുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ 6, 7 ക്ലാസുകളില്‍ പഠിക്കുന്ന 14 വയസില്‍ താഴെ പ്രായമുളള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഹാന്റ് ബോള്‍, നീന്തല്‍, ബോക്‌സിങ്ങ്, കബഡി, ഖൊ – ഖൊ, തയ്‌ക്കോണ്ടോ, ജൂഡോ, ഫെന്‍സിങ്ങ്, റെസ്‌ലിങ്ങ്, ആര്‍ച്ചറി, കനോയിങ്ങ്, കയാക്കിങ്ങ്, റോവിങ്ങ് ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെയ്റ്റ്‌ലിഫ്റ്റിങ്ങ്, സൈക്ലിങ്ങ് ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് അവസരം. നാളെ (ഫെബ്രു.5) രാവിലെ 9 മണിക്ക് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ വയസ്, കായിക രംഗത്തെ മികവ് എന്നിവ തെളിയിക്കുന്ന രേഖകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി ഹാജരാകാം. ഇതിനകം ജില്ലാ തല തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് അര്‍ഹത നേടിയ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ് താരങ്ങള്‍ എന്‍ട്രി കാര്‍ഡുമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതാണ്. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ഒമ്പതാം ക്ലാസില്‍ പ്രവേശനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ംംം.ുെീൃെേരീൗിരശഹ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2700485, 9447647276, 9446305336.
















