കോളയാട്: കോളയാട് പുതുതുതായി രൂപികരിച്ച സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനം ഇപ്പോള്‍ മലപ്പുറം എംഎസ്പി ഡിവൈഎസ്പിയും മുന്‍ ഇന്ത്യന്‍ യുനിവേഴ്‌സിറ്റി വോളിബോള്‍ താരവുമായിരുന്ന സി.അശോകന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോളയാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് വല്‍സ ഓലിക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടാനുബന്ധിച്ചു നടത്തിയ ക്രിക്കറ്റ്-വോളിബോള്‍ ടൂര്‍ണമെന്റുകളിലെ വിജയികള്‍ക്ക്. മുന്‍ ഇന്ത്യന്‍ യുനിവേഴ്‌സിറ്റി താരമായ സി.പി.ഉസ്മാന്‍ സമ്മാനദാനം നടത്തി.
















