Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഓര്‍ക്കിഡിനെ വയനാട്ടിലെ വാണിജ്യവിളയാക്കിമാറ്റും : ഡോ. പി.രാജേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 08:56 pm IST
in Wayanad

അമ്പലവയല്‍ : ഭാരതത്തില്‍ പലഭാഗങ്ങളിലും സുലഭമായ ഓര്‍ക്കിഡിനെ 2020ഓടെ വയനാട്ടിലെ വാണിജ്യവിളയാക്കിമാറ്റുമെന്ന് അമ്പലവയല്‍ ആര്‍എആര്‍എസ് മേധാവി ഡോക്ടര്‍ പി.രാജേന്ദ്രന്‍. 5000 ല്‍ അധികം ഡാലിയച്ചെടികളും നാലായിരത്തിലധികം കള്ളിമുള്‍ച്ചെടികളും ആയിരത്തിലധികം ഓര്‍ക്കിഡുകളിലുമായി പൂപ്പൊലിയെ വയനാട് ജില്ല ഉത്സവമാക്കിമാറ്റിയ ആര്‍എആര്‍എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോക്ടര്‍ പി.രാജേന്ദ്രന്‍ ജന്മഭൂമിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ഓര്‍ക്കിഡ് കൃഷിക്ക് പറ്റിയ ജില്ലയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍എആര്‍എസില്‍ ഓര്‍ക്കിഡ് കൃഷി ചെയ്തുവരുന്നു. പൂപ്പൊലി 2016ന്റെ ഭാഗമായി സിക്കിം നാഷണല്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് 85 ഇനങ്ങളിലായി 640 ചെടികള്‍ അമ്പലവയലില്‍ എത്തിച്ചിട്ടുണ്ട്. സബ്‌സെന്ററായ ഡാര്‍ജലിംഗ് കിലംങ്‌പോങ്ങില്‍നിന്നും നിരവധി ഓര്‍ക്കിഡുകള്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. വയനാടിന്റെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ചവ കണ്ടെത്തി അവയെ ബ്രീഡ് ചെയ്ത് പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കും. വയനാട് വഴി ഓര്‍ക്കിഡിന് വന്‍ വിപണിയും കണ്ടെത്താനാകും. മണ്ണിന്റെ ആവശ്യമില്ലാതെതന്നെ ഓര്‍ക്കിഡ് കൃഷി ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. കാപ്പിതോട്ടങ്ങളിലും ഏലതോട്ടങ്ങളിലും കവുങ്ങ്, തെങ്ങ് തോട്ടങ്ങളിലും ഓര്‍ക്കിഡ് കൃഷി ചെയ്യാം. തോട്ടങ്ങളില്‍ കമ്പി വലിച്ചുകെട്ടിയും ഇത് ചെയ്യാം. ഓര്‍ക്കിഡേസിയ ഫാമിലിയിലെ വിവിധതരം ഓര്‍ക്കിഡുകളായ ബ്ലൂവാന്റ, ഡെന്‍ഡ്രോബിയം, കാറ്റേലിയ തുടങ്ങിയ ഇനങ്ങള്‍ വര്‍ണ്ണാഭങ്ങളാണ്. പരിസ്ഥിതി ടൂറിസം നിലവിലുള്ള വനഭാഗങ്ങളും ഓര്‍ക്കിഡ് കൃഷിക്ക് അനുയോജ്യമാണ്. ഇതിന് പ്രധാനമായി വേണ്ടത് ചകിരിയാണ്. അന്തരീക്ഷത്തില്‍നിന്നും ഓര്‍ക്കിഡ് വെള്ളവും വളവും വലിച്ചെടുക്കും. 2020 ഓടെ നൂറിലധികം വാണിജ്യ ഓര്‍ക്കിഡുകള്‍ വയനാട്ടില്‍ ഉത്പ്പാദിപ്പിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 12 ദിവസമായി അമ്പലവയലില്‍ നടക്കുന്ന പുഷ്‌പ്പോത്സവമായ പൂപ്പൊലിയില്‍ പന്ത്രണ്ടര ലക്ഷംപേര്‍ സന്ദര്‍ശനം നടത്തി. ജനുവരി 31ന് എന്‍ട്രന്‍സ് ഫീ ഇനത്തില്‍ മാത്രം പതിനാലര ലക്ഷം ലഭിച്ചു. 350 സ്റ്റാളുകളിലായി 2333851 രൂപയും ഓപ്പണ്‍ സ്‌പേസ് ഇനത്തില്‍ 190000 രൂപയും വാഹന ഇനത്തില്‍ 105000 രൂപയും അമ്യൂസ്‌മെന്റ് പാര്‍ക്കിനത്തില്‍ 11 ലക്ഷം രൂപയും ഫുഡ്‌കോര്‍ട്ട് ഇനത്തില്‍ 899313 രൂപയും ഐസ്‌ക്രീമിനത്തില്‍ 718749 രൂപയും ഫോട്ടോ ഇനത്തില്‍ 15000 രൂപയും നഴ്‌സറി ഇനത്തില്‍ 75000 രൂപയും പൂപ്പൊലിയിലേക്ക് വരുമാനമായി എത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ പി.രാജേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.