തിരുനെല്ലി : കേരളാ-കര്‍ണാടകഅതിര്‍ത്തിയില്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ 50 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി. വാഹനപരിശോധനയില്‍ നൂറ്ഗ്രാം കഞ്ചാവുമായി ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോഴിക്കോട്‌സ്വദേശി വില്യാപ്പള്ളി അഷ്‌ക്കര്‍അലി(30)യെയാണ് കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇയാള്‍ക്ക് നിരവധിമോഷണവുമായി ബന്ധപ്പെട്ട് മഞ്ചേരി പോലീസ്‌സ്റ്റേഷനില്‍ ആറോളംകേസുകളും മറ്റ്‌മോഷണക്കേസ്സുകളുംനിലവിലുണ്ട്. ഇന്നലെ മോഷ്ടിച്ച ബൈക്കിലാണ് കഞ്ചാവുമായി വന്നത്. കര്‍ണാടക-കേരള കെഎസ്ആര്‍ടിസി ബസുകളിലായി സീറ്റിനടിയില്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചനിലയിലായിരുന്നു മദ്യമുണ്ടായിരുന്നത്. പ്രതിയെ പിടികിട്ടിയില്ല. മാനന്തവാടിഎക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു, റെയ്ഞ്ച്ഇന്‍സ്‌പെക്ടര്‍ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഷാജി. പ്രദീപ്, പ്രകാശ്, സജീവന്‍, സന്തോഷ്, അജീഷ്, അജയകുമാര്‍ എന്നിവരുടെനേതൃത്വത്തിലായിരുന്നു പരിശോധന.
















